യുകെ: ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പ്രദർശനത്തിന് വെക്കുന്നു

യുകെ: കേംബ്രിഡ്ജിലേയും സസക്‌സിലെയും പ്രഭുക്കന്‍മ്മാര്‍ ഡയാന രാജകുമാരിയുടെ വസ്ത്രം പ്രദര്‍ശനത്തിന് വെക്കാനൊരുങ്ങുന്നു. ഡയാന രാജകുമാരിക്ക് 60 വയസ്സ് തികയുന്നതിന് ഒരു മാസം മുമ്ബാണ് ഇത് ആരംഭിക്കുക. 1980 ജൂലൈയില്‍ വിവാഹത്തിനായി ഡേവിഡും എലിസബത്ത് ഇമ്മാനുവലും രൂപകല്പ്പന ചെയ്ത വസ്ത്രമാണിത്.

രാജകീയ ശൈലിയിലുള്ള ഈ വസ്ത്രം വധുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണെന്നാണാണ് ഈ എക്‌സിബിഷന്റെ സംഘാടകര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ ഇണങ്ങിക്കിടക്കുന്ന അതിമനോഹരമായ വസ്ത്രമാണിത്. അതോടൊപ്പംതന്നെ വില്ലുവെച്ച്‌ മുറിച്ച്‌ തരപ്പെടുത്തിയ വലിയ പഫ് വെച്ച കൈകളുമുണ്ട്.

എക്‌സിബിഷനില്‍ കാണിച്ചിരിക്കുന്ന ഒരു വീഡിയോയില്‍ ഡയാന, ഇമ്മാനുവേലിന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് ഡയാനയ്ക്കായുള്ള വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ വിളിച്ചത് ഡയാന ഇമ്മാനുവേല്‍ ഓര്‍മ്മിക്കുന്നത് കാണാം.

നിങ്ങളുടെ ജീവിതം ഒരിക്കലും ഒരുപോലെയാകില്ല എന്ന് നിങ്ങള്‍ക്കറിയാവുന്ന ഒരു വിചിത്ര സമയമായിരുന്നു അതൊന്ന് ഇമ്മാനുവേലിന്റെ ഭാര്യ പറയുന്നു.

പഴയകാല വസ്ത്രങ്ങളും അതോടൊപ്പം തന്നെ 1937ല്‍ എലിസബത്ത് രാജകുമാരി ധരിച്ച ഗൗണും പ്രദര്‍ശനത്തിനുണ്ടാകും.എക്‌സിബിഷനില്‍ ഒരു രാജകീയ വസ്ത്രം എങ്ങനെയാണഅ രൂപകല്‍പ്പന ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ജൂണ്‍ 3നാണ് എക്‌സിബിഷന്‍ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നത്. 2022 ജനുവരി വരെ ഇത് തുടരും.

Next Post

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി

Mon Jun 7 , 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ […]

You May Like

Breaking News

error: Content is protected !!