യുകെയില്‍ ഫൈസർ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി

ലണ്ടൻ: യുകെയില്‍ 12 വയസ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കുട്ടികളില്‍ ഫൈസിര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്റെ മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. യൂറോപ്യന്‍ യൂണിയനിലും, അമേരിക്കയിലുംഅനുമതി നല്‍കിയതിന് പിന്നാലെയാണ് യുകെയുടെ തീരുമാനം.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഫൈസര്‍ വാക്‌സിന്‍ (Pfizer Vaccine) കുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് റെഗുലേറ്ററി ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജൂണ്‍ റൈന്‍ പറഞ്ഞു. കുട്ടികളില്‍ വാക്‌സിന്‍ (Vaccine) സുരക്ഷിതമാണെന്നും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനായി UAE ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു. 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തര ആവശ്യത്തില്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി UAE നല്‍കിയത്. 16നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മുന്‍പേ തന്നെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎഇ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

12 വയസുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (US Food and Drug Administration) അനുമതി നല്‍കിയതിന് തൊട്ടുപിന്നലെയാണ് UAE സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പുറത്തുവന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം. പല ഗള്‍ഫ് രാജ്യങ്ങളും കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞു.


Next Post

സൗദി: വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

Sat Jun 5 , 2021
റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്‌നേഹ, റിന്‍സി എന്നീ നഴ്‌സുമാര്‍ […]

You May Like

Breaking News

error: Content is protected !!