ഖത്തറിന്​ മുന്നിൽ കാലിടറിയെങ്കിലും മനം കവർന്ന്​ ഇന്ത്യ

ദോ​ഹ: അ​ല്‍​സ​ദ്ദി​ലെ ജാ​സിം ബി​ന്‍ ഹ​മ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ആ​ര​വ​ത്തി​ല്‍ പ​ന്തു​ത​ട്ടാ​നി​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ള്‍ ടീം ​ഒ​രി​ക്ക​ല്‍​കൂ​ടി ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ര്‍​ന്നാ​ണ്​ തിരിച്ചുകയറിയത്. ബാറിനുതാഴെ ഗോ​ളി ഗു​ര്‍​പ്രീ​ത്​ സി​ങ്​ സ​ന്ധു​ ഉ​റ​ച്ചു​നി​ന്ന​പ്പോ​ള്‍ ഏ​ഷ്യ​ന്‍ ജേ​താ​ക്ക​ളാ​യ ഖ​ത്ത​റി​നെ​തി​രെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ ​തോ​ല്‍​വി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ മാ​ത്രം.

ആ​ദ്യ​പാ​ദ​ത്തി​ല്‍ ഖ​ത്ത​റി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു​കെ​ട്ടി​യി​രു​ന്ന ഇ​ന്ത്യ​ക്ക്​ ഇ​ത്ത​വ​ണ അ​തി​നാ​യി​ല്ലെ​ങ്കി​ലും കൂ​ടു​ത​ല്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ പി​ടി​ച്ചു​നി​ന്ന്​ മാ​നം കാ​ത്തു.

ഇ​തി​ന്​ ന​ന്ദി പ​റ​യേ​ണ്ട​ത്​ ആ​ദ്യ​പാ​ദ​ത്തി​ലേ​തി​ന്​ സ​മാ​ന​മാ​യി ഗോ​ള്‍​വ​ല​ക്കു​മു​ന്നി​ല്‍ ഗം​ഭീ​ര സേ​വു​ക​ളു​മാ​യി നി​റ​ഞ്ഞു​നി​ന്ന കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​തി​നോ​ടു​ ത​ന്നെ. 29 ഷോ​ട്ടു​ക​ളാ​ണ്​ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഗോ​ള്‍​മു​ഖ​ത്തേ​ക്ക്​ പാ​യി​ച്ച​ത്. ഇ​തി​ല്‍ ല​ക്ഷ്യ​ത്തി​ലേ​ക്കാ​യി​രു​ന്ന പ​ത്തി​ല്‍ ഒ​മ്ബ​തു​ ഷോ​ട്ടു​ക​ളും സ​ന്ധു​വി​നു മു​ന്നി​ല്‍ പൊ​ലി​ഞ്ഞു. 33ാം മി​നി​റ്റി​ല്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ഹാ​തിം ആ​ണ്​ സ​ന്ധു​വി​നെ കീ​ഴ​ട​ക്കി​യ​ത്.

സ​ന്ദേ​ശ്​ ജി​ങ്കാ​‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​രോ​ധ നി​ര​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്. പ​ത്ത്​ മി​നി​റ്റാ​വു​േ​മ്ബാ​ഴേ​ക്കും വ​ല​തു​വി​ങ്​ ബാ​ക്ക്​ രാ​ഹു​ല്‍ ബെ​ക്കേ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡും ക​ണ്ട്​ തി​രി​ച്ചു​ക​യ​റി​യ​തോ​ടെ പ​ത്തു പേ​രു​മാ​യാ​ണ്​ ശേ​ഷി​ച്ച 80 മി​നി​റ്റി​ല​ധി​കം ടീം ​ഇ​ന്ത്യ ചെ​റു​ത്തു​നി​ന്ന​ത്. മ​ധ്യ​നി​ര​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ റൗ​ളി​ന്‍ ബോ​ര്‍​ഗ​സും അ​നി​രു​ദ്ധ്​ താ​പ്പ​യും ഇ​ല്ലാ​തി​രു​ന്നി​ട്ടും നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി ​ഇ​ട​വേ​ള​യി​ല്‍ ക​യ​റി​യി​ട്ടും ഇ​ന്ത്യ പ​ത​റി​യി​ല്ല.

മൈ​താ​ന​മ​ധ്യ​ത്തി​ല്‍ അ​വ​സ​രം ല​ഭി​ച്ച സു​രേ​ഷ്​ വാ​ങ്​​ജ​മും ഗ്ലാ​ന്‍ മാ​ര്‍​ട്ടി​ന്‍​സും പ്ര​തി​രോ​ധ മി​ക​വ്​ പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ക്രി​യാ​ത്മ​ക നീ​ക്ക​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മി​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്​ മു​ന്‍​നി​ര​ക്ക്​ തി​രി​ച്ച​ടി​യാ​യി. മു​ന്‍​നി​ര​യി​ല്‍ മ​ന്‍​വീ​ര്‍ സി​ങ്ങി​നും ബി​പി​ന്‍ സി​ങ്ങി​നും ഛേത്രി​ക്കും പ​ക​ര​മെ​ത്തി​യ ഉ​ദാ​ന്ത സി​ങ്ങി​നും ഒ​രു ഷോ​ട്ടു​പോ​ലും തൊ​ടു​ക്കാ​നാ​യി​ല്ല. ഒ​രി​ക്ക​ല്‍​കൂ​ടി ഇ​ട​തു​ബാ​ക്ക്​ സ്ഥാ​ന​ത്ത്​ ഇ​റ​ങ്ങേ​ണ്ടി​വ​ന്ന മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ന്‍ നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. പ​ക​ര​ക്കാ​ര​നാ​യി അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ സ​ഹ​ല്‍ അ​ബ്​​ദു​സ്സ​മ​ദും ക​ള​ത്തി​ലി​റ​ങ്ങി.

19 പോ​യ​ന്‍​റു​മാ​യി ഖ​ത്ത​ര്‍ ആ​ണ്​ ഗ്രൂ​പ്​ ഇ​യി​ല്‍ മു​ന്നി​ല്‍. 12 പോ​യ​ന്‍​റു​ള്ള ഒ​മാ​നും അ​ഞ്ചു പോ​യ​ന്‍​റു​ള്ള അ​ഫ്​​ഗാ​നി​സ്​​താ​നും പി​റ​കി​ലാ​ണ്​ മൂ​ന്നു പോ​യ​ന്‍​റു​മായി ഇ​ന്ത്യ. ര​ണ്ടു പോ​യ​ന്‍​റു​ള്ള ബം​ഗ്ലാ​ദേ​ശാ​ണ്​ അ​വ​സാ​ന സ്ഥാ​ന​ത്ത്. ഇന്ത്യക്ക്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്​ മു​ന്നേ​റാ​നു​ള്ള വ​ഴി​യ​ട​ഞ്ഞെ​ങ്കി​ലും ഏ​ഷ്യ​ന്‍ ക​പ്പ്​ സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ ഏ​ഴി​ന്​ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യും 15ന്​ ​അ​ഫ്​​ഗാ​നെ​തി​രെ​യും അ​വ​സ​ര​മു​ണ്ട്.

Next Post

ഒമാൻ: ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലെ ന​ഖ​ൽ കോ​ട്ട ഒ​രു​ങ്ങു​ന്നു; പു​ത്ത​ൻ മോ​ടി​യി​ൽ

Fri Jun 4 , 2021
മ​സ്​​ക​ത്ത്​: തെ​ക്ക​ന്‍ അ​ല്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ന​ഖ​ല്‍ കോ​ട്ട​യു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ത​ല​സ്​​ഥാ​ന ന​ഗ​രി​യാ​യ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ 120 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്​​ഥി​തി ചെ​യ്യു​ന്ന ഈ ​ച​രി​ത്ര സ്​​മാ​ര​കം ‘ഹു​സ്​​നു​ല്‍ ഹീം’​എ​ന്നും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. വാ​ദി അ​ല്‍ റ​ഖീ​മി​െ​ല ഈ ​കോ​ട്ട ന​ഖ​ല്‍ വി​ലാ​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം കൂ​ടി​യാ​ണ്. അ​സാ​ധാ​ര​ണ രൂ​പ​ത്തി​ലു​ള്ള കൂ​റ്റ​ന്‍ പാ​റ​യു​ടെ ചു​റ്റു​മാ​യാ​ണ്​ പ​ണി​തി​ട്ടു​ള്ള​ത്. ഇ​സ്​​ലാ​മി​ക കാ​ല​ത്തി​നും മു​മ്ബ്​ പ​ണി​ത​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന കോ​ട്ട​യാ​ണി​ത്. ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് […]

Breaking News

error: Content is protected !!