യു.കെ: 12വയസിനും 15നും ഇടയിലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് ഏജന്‍സി

ലണ്ടന്‍: 12വയസിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് ഏജന്‍സി. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി (എം‌എച്ച്‌ആര്‍എ) ആണ് ഫൈസര്‍ വാക്സിന്‍ സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അറിയിച്ചത്.

ബ്രിട്ടനിലെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ, എപ്പോള്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ സമിതി തീരുമാനമെടുക്കും. ’12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങള്‍ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും കഴിയുന്നുണ്ട്’, എംഎച്ച്‌ആര്‍എ അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂനിയനും അമേരിക്കയും വാക്​സിന്‍ ഈ ​പ്രായക്കാരില്‍ സുരക്ഷിതമാണെന്ന്​ അറിയിച്ചിരുന്നു. 16 വയസ്സു മുതലുള്ള കൗമാരക്കാര്‍ക്ക്​ ഫൈസര്‍ വാക്സിനെടുക്കാന്‍ നേരത്തെ അനുമതി നല്‍കിയ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ഈ മാസം മുതല്‍ 12-15 വയസ്സുകരില്‍ വാക്​സിനേഷന്‍ ആരംഭിക്കും

Next Post

കോവിഡ് വന്നവരില്‍ പത്ത് മാസം വരെ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം

Fri Jun 4 , 2021
കോവിഡ് ബാധിതനായ വ്യക്തി നെഗറ്റീവായതിന് ശേഷം പത്ത് മാസത്തിനുള്ളില്‍ വീണ്ടും രോഗബാധിതനാകാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇംഗ്ലണ്ടിലെ രണ്ടായിരത്തിലധികം കെയര്‍ ഹോം താമസക്കാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കോവിഡ് അണുബാധയുടെ നിരക്ക് പരിശോധിച്ചാണ് പഠന റിപോര്‍ട്ട് പുറത്തുവിട്ടത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വൈറല്‍ […]

You May Like

Breaking News

error: Content is protected !!