ഫസ്റ്റ് ബെൽ – പ്ലസ് ടൂ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. പ്ലസ് ടുവിന് വിവിധ വിഷയ കോമ്ബിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലസുകളേ ഉണ്ടാകൂ.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് സ്‌റ്റോറില്‍ നിന്നും KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Next Post

ഇടുക്കി: സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ക​ട​ന്നു​ക​യ​റ്റം - മ​റ​യൂ​രി​ലെ മു​നി​യ​റ​ക​ള്‍ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

Sun Jun 6 , 2021
മ​റ​യൂ​ര്‍: ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യ മ​റ​യൂ​രി​ലെ മു​നി​യ​റ​ക​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ക​ട​ന്നു​ക​യ​റ്റം മൂ​ലം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് മു​നി​യ​റ​ക​ള്‍ നി​ല​നി​ന്നി​രു​ന്നി​ട​ത്ത് നി​ല​വി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് മാ​ത്രം. മൂ​വാ​യി​രം മു​ത​ല്‍ ആ​റാ​യി​ര​ത്തി​ല​ധി​കം വ​രെ വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള​തും ന​വീ​ന​ശി​ലാ​യു​ഗ ച​രി​ത്രം ആ​ലേ​ഖ​നം ചെ​യ്ത​തു​മാ​യ മ​റ​യൂ​രി​ലെ മു​നി​യ​റ​ക​ളു​ടെ​യും ഗു​ഹ​ചി​ത്ര​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന്​ പു​രാ​വ​സ്തു വ​കു​പ്പോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശം മ​ദ്യ​പാ​നം തു​ട​ങ്ങി എ​ല്ലാ​വി​ധ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സു​ര​ക്ഷി​ത താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​പ്പി​ക​ള്‍ പാ​റ​പ്പു​റ​ത്ത് അ​ടി​ച്ചു​പൊ​ട്ടി​ക്ക​ലും അ​നു​വാ​ദ​മി​ല്ലാ​തെ ജീ​പ്പ് […]

Breaking News

error: Content is protected !!