സൗദി ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും

ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ സ്വമേധയാ പുതുക്കി നല്‍കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് വരെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്.

ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എന്‍ട്രി വിസ, സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവില്‍ അത്തരം സന്ദര്‍ശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

രേഖകള്‍ പുതുക്കാനാവശ്യമായ ചെലവുകള്‍ ധനകാര്യ മന്ത്രാലയം വഹിക്കും. പാസ്പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ച്‌ രേഖകളുടെ പുതുക്കല്‍ സ്വമേധേയാ പൂര്‍ത്തിയാക്കും.

നിലവില്‍ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എന്‍ട്രി വിസയും സന്ദര്‍ശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഇത്തരം രേഖകളുടെ കാലാവധി ജൂണ്‍ രണ്ട് വരെ പുതുക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ് വന്നെങ്കിലും ആരുടേയും രേഖകള്‍ പുതുക്കി ലഭിച്ചിരുന്നില്ല.

അക്കാരണത്താല്‍ ആയിരക്കണക്കിന് പ്രവാസികള്‍ നിരാശരായി ഇരിക്കുമ്ബോള്‍ രേഖകള്‍ ജൂലൈ അവസാനം വരെ നീട്ടുമെന്ന പുതിയ പ്രഖ്യാപനം ഇവര്‍ക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. താല്‍ക്കാലിക യാത്രാവിലക്കില്‍ ഇളവ് ലഭിച്ച്‌ ഇന്ത്യയില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന പ്രഖ്യാപനം കൂടി വരും ദിവസങ്ങളില്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഈ പ്രവാസികള്‍.

Next Post

കുവൈത്ത്: വീട്ടില്‍ തീപിടുത്തം - എട്ടു കുട്ടികളുള്‍പ്പടെ 16 പേരെ രക്ഷപ്പെടുത്തി

Tue Jun 8 , 2021
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടില്‍ തീപിടുത്തം. വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകട വിവരമറിഞ്ഞ് അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്‌നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തുകയും വീട്ടില്‍ കുടുങ്ങിയ 16 പേരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തുകയുമായിരുന്നു. തീ വ്യാപിക്കുന്നതിന് മുമ്ബ് തന്നെ നിയന്ത്രണവിധേയമാക്കി. വീടിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. […]

Breaking News

error: Content is protected !!