സൗദി: ബിനാമി ബിസിനസിനെതിരെ വീണ്ടും നടപടി ശക്തം

റിയാദ് : സൗദി അറേബ്യയില്‍ ബിനാമി ബിസിനസിനെതിരെ വീണ്ടും നടപടി ശക്തമാക്കി. പുതുക്കിയ നിയമം അനുസരിച്ച്‌
ബിനാമി ബിസിനസിന് അഞ്ചു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ലൈസന്‍സും ,കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടു കടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നതാണെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

ഇത് സംബന്ധിച്ച്‌ കടുത്ത ശിക്ഷകള്‍ ആണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പഴയ നിയമത്തില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും പത്തു ലക്ഷം റിയാല്‍ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.

ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 47 പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കല്‍, ബിനാമി ബിസിനസിന്റെ അപകടങ്ങളെ കുറിച്ച ബോധവല്‍ക്കരണ കാമ്ബയിന്‍, നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പദ്ധതി, ബിനാമി ബിസിനസസ് പ്രവണത വ്യാപകമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള നഗരസഭാ വ്യവസ്ഥകള്‍ പരിഷ്‌കരിക്കല്‍ എന്നിവ ഇതില്‍ ഉള്‍പെടുന്നു.

സുതാര്യതാ നിലവാരം ഉയര്‍ത്താനും സാങ്കേതിക പോംവഴികള്‍ പ്രോത്സാഹിപ്പിക്കാനും വിദേശ തൊഴിലാളികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും പ്രാദേശിക മാനവ വിഭവശേഷി കാര്യക്ഷമത ഉയര്‍ത്താനും നിയമങ്ങള്‍ പരിഷ്‌കരിക്കാനും സമൂഹത്തെ ബിനാമി ബിസിനസ് പ്രവണതയുടെ അപകടങ്ങളെ കുറിച്ച്‌ ബോധവല്‍ക്കരിക്കാനും എല്ലാവര്‍ക്കും ആകര്‍ഷകവും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഒരുക്കാനും മറ്റും ബിനാമി ബിസിനസ് വിരുദ്ധ തന്ത്രത്തിലൂടെ ബന്ധപ്പെട്ട വകുപ്പുകള്‍ ലക്ഷ്യമിടുന്നു.

ബിനാമി ബിസിനസുകളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ മുപ്പതു ശതമാനം പാരിതോഷികമായി കൈമാറുന്നുണ്ട്. ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടനുബന്ധിച്ച്‌ നിയമ ലംഘകര്‍ക്ക് പദവി ശരിയാക്കാന്‍ 180 ദിവസത്തെ സാവകാശവും അനുവദിച്ചു. ഇത് ഓഗസ്റ്റ് 23 ന് അവസാനിക്കും.

Next Post

ബഹ്റൈൻ: കോവിഡ് സാമ്പത്തിക പ്രതിസന്ധി- പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്​തവുമായി ആര്‍.പി ഫൗണ്ടേഷന്‍

Thu Jun 10 , 2021
മനാമ: കോവിഡ് മൂലം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്​തവുമായി ആര്‍.പി ഫൗണ്ടേഷന്‍. ആളുകളുടെ പ്രയാസം നേരിട്ട്​ മനസിലാക്കിയതി​െന്‍റ അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു കാരുണ്യ പദ്ധതിക്ക്​ രൂപം നല്‍കിയിരിക്കുന്നതെന്ന്​ ആര്‍.പി ഗ്രൂപ്പ്​ ചെയര്‍മാന്‍ രവി പിള്ള ഒാണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ അഞ്ച്​ കോടി രൂപ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്​സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറും. കോവിഡ് മൂലം സാമ്ബത്തിക […]

Breaking News

error: Content is protected !!