ബഹ്റൈൻ: കോവിഡ് സാമ്പത്തിക പ്രതിസന്ധി- പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്​തവുമായി ആര്‍.പി ഫൗണ്ടേഷന്‍

മനാമ: കോവിഡ് മൂലം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്​തവുമായി ആര്‍.പി ഫൗണ്ടേഷന്‍. ആളുകളുടെ പ്രയാസം നേരിട്ട്​ മനസിലാക്കിയതി​െന്‍റ അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു കാരുണ്യ പദ്ധതിക്ക്​ രൂപം നല്‍കിയിരിക്കുന്നതെന്ന്​ ആര്‍.പി ഗ്രൂപ്പ്​ ചെയര്‍മാന്‍ രവി പിള്ള ഒാണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതില്‍ അഞ്ച്​ കോടി രൂപ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്​സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറും. കോവിഡ് മൂലം സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും പെണ്‍കുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങള്‍ക്കും വിധവകള്‍ക്കുമായി 10 കോടി രൂപ ആര്‍.പി ഫൗണ്ടേഷനിലൂടെയും വിതരണം ചെയ്യും.

കോവിഡ്​ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 85 കോടി രൂപയിലേറെ ആര്‍.പി ഫൗണ്ടേഷന്‍ ചെലവഴിച്ചതായി രവി പിള്ള പറഞ്ഞു. കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതല്‍ ആര്‍.പി ഫൗണ്ടേഷ​െന്‍റ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. അനേകം കുടുംബങ്ങള്‍ക്ക് യാത്രാ സഹായം ഉള്‍​െപ്പടെ നല്‍കുകയും ചെയ്യുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കൊല്ലം ചവറ ശങ്കരമംഗലം സ്​കൂളില്‍ 250 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി.

ഫൗണ്ടേഷ​െന്‍റ കീഴില്‍ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങള്‍ നടത്തികൊടുക്കുകയും അവര്‍ക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നല്‍കുകയും ചെയ്​തു. ഭവന രഹിതര്‍ക്കായി നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കി. നിര്‍ധനരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും നല്‍കുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ നടത്തിവരുന്നുണ്ട്​.

ആഗോളതലത്തില്‍ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്​ മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്​ത കോവിഡ് മഹാമാരി പ്രവാസികള്‍ ഉള്‍പ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്​ടത്തിനും ഇടയാക്കിയെന്ന് രവി പിള്ള പറഞ്ഞു. മാതാപിതാക്കള്‍ നഷ്​ടപ്പെട്ട നിരവധി കുടുംബങ്ങള്‍ തങ്ങളുടെ കഷ്​ടപ്പാടുകള്‍ നേരിട്ടും ആര്‍.പി ഫൗണ്ടേഷന്‍ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്​. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.

സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം പി/മന്ത്രി/എം.എല്‍.എ/ജില്ല കലക്​ടര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആര്‍.പി ഫൗണ്ടേഷ​െന്‍റ താഴെ പറയുന്ന വിലാസത്തില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അറിയിച്ചു.

RP Foundation,P.B. No.23, Head Post Office, Kollam – 01, Kerala, India.

അല്ലെങ്കില്‍ ഇമെയില്‍ അയക്കുക. വിലാസം: rpfoundation@drravipillai.com

Next Post

കുവൈത്ത് : ഈ വർഷം നാട് കടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ

Thu Jun 10 , 2021
കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ കേസുകളില്‍ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വര്‍ഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .ഈ വര്‍ഷം ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രം 450 പ്രവാസികളെയാണ് നാടുകടത്താനായി ശിപാര്‍ശ ചെയ്‍തത്. കുറ്റവാളികളെ രാജ്യത്തിന്റെ പൊതുതാത്‍പര്യം മുന്‍നിര്‍ത്തി നാടുകടത്തണണെന്ന ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിയാണ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നത്. മയക്കുമരുന്നുകളോ അത്തരം വസ്‍തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ […]

Breaking News

error: Content is protected !!