കുവൈത്ത് : ഈ വർഷം നാട് കടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ കേസുകളില്‍ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വര്‍ഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .ഈ വര്‍ഷം ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രം 450 പ്രവാസികളെയാണ് നാടുകടത്താനായി ശിപാര്‍ശ ചെയ്‍തത്.

കുറ്റവാളികളെ രാജ്യത്തിന്റെ പൊതുതാത്‍പര്യം മുന്‍നിര്‍ത്തി നാടുകടത്തണണെന്ന ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിയാണ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നത്. മയക്കുമരുന്നുകളോ അത്തരം വസ്‍തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നാടുകടത്താനായി കൈമാറുന്നത്.

പിടിക്കപ്പെട്ടവരില്‍ പലരിലും വളരെ ചെറിയ അളവ് മയക്കുമരുന്നു കണ്ടെത്തിയിരുന്നു . ഒന്നോ രണ്ടോ ഗ്രാം മയക്കുമരുന്ന്, ഒന്നോ അതിന്റെ പകുതിയോ ഒക്കെ മയക്കുമരുന്നു ഗുളികകള്‍ എന്നിവയുമായി പിടിക്കപ്പെടുന്നവര്‍ കോടതിയില്‍ കുറ്റവിമുക്തരാക്കപ്പെട്ട് പുറത്തിറങ്ങുമെന്നതിനാല്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നതെന്നും പ്രാദേശിക മാധ്യമമായ അല്‍ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .

Next Post

ഒമാൻ: ലഹരിമരുന്ന് കടത്ത് - മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Thu Jun 10 , 2021
മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു . ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 51.385 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും 20,766 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തു .

You May Like

Breaking News

error: Content is protected !!