ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ അംഗീകാരം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയതിനാണ് അംഗീകാരം. .

ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം ലഭിച്ചത് .

അതെ സമയം വിമാനത്താവളത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്. ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഹമദ് വിമാനത്താവളം മുന്നിലെത്തി .

ശുചീകരണ നടപടികള്‍ക്ക് റോബട്ടുകളെയും ഉപയോഗിക്കുന്നുണ്ട്. എലിവേറ്ററുകള്‍, ബാഗേജ് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൃത്യമായി അധികൃതര്‍ അണുവിമുക്തമാക്കുന്നുമുണ്ട്.

Next Post

ബഹ്റൈൻ: എല്ലാവര്‍ക്കും വാക്സിന്‍ ദൗത്യത്തില്‍ പങ്കാളികളാകാന്‍ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും അവസരമൊരുക്കുന്നു - ഇന്ത്യന്‍ എംബസി

Thu Jun 10 , 2021
മനാമ: എല്ലാവര്‍ക്കും വാക്സിന്‍ എന്ന ബഹ്റൈന്‍ സര്‍ക്കാരിന്‍്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ എംബസി ആറിയിക്കുകയുണ്ടായി. ഇനിയും ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിള്‍ ഫോമിലൂടെ നല്‍കുവാന്‍ സാധിക്കും. വിവിധ കാരണങ്ങളാല്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാനോ ഇതുവരെയും വാക്സിന്‍ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികള്‍ക്ക് ഇത് ഗുണകരമാകുന്നതാണ്. ഐ സി.ആര്‍.എഫ്, ഇന്ത്യന്‍ ക്ലബ്, ബഹ്റൈന്‍ കേരളീയ സമാജം, വേള്‍ഡ് എന്‍.ആര്‍.ഐ […]

Breaking News

error: Content is protected !!