ബഹ്റൈൻ: എല്ലാവര്‍ക്കും വാക്സിന്‍ ദൗത്യത്തില്‍ പങ്കാളികളാകാന്‍ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും അവസരമൊരുക്കുന്നു – ഇന്ത്യന്‍ എംബസി

മനാമ: എല്ലാവര്‍ക്കും വാക്സിന്‍ എന്ന ബഹ്റൈന്‍ സര്‍ക്കാരിന്‍്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ എംബസി ആറിയിക്കുകയുണ്ടായി. ഇനിയും ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിള്‍ ഫോമിലൂടെ നല്‍കുവാന്‍ സാധിക്കും.

വിവിധ കാരണങ്ങളാല്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാനോ ഇതുവരെയും വാക്സിന്‍ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികള്‍ക്ക് ഇത് ഗുണകരമാകുന്നതാണ്. ഐ സി.ആര്‍.എഫ്, ഇന്ത്യന്‍ ക്ലബ്, ബഹ്റൈന്‍ കേരളീയ സമാജം, വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യന്‍ എംബസിയുടെ നേത്യത്വത്തില്‍ വാക്സിനേഷന്‍ കാമ്ബയിന്‍ നടത്തുന്നത്.

അതോടൊപ്പം തന്നെ മതിയായ രേഖകളില്ലാതെ കഴിയുന്ന പ്രവാസികള്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്ന് പ്രവാസി സമൂഹത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച്‌ വേള്‍ഡ് എന്‍.ആര്‍ഐ കൗണ്‍സില്‍ ഇന്ത്യന്‍ അംബാസഡര്‍ക്കും ബഹ്റൈന്‍ അധിക്യതര്‍ക്കും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ക്ളബ്ബ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ് (39526723‬), ജനറല്‍ സെക്രട്ടറി ജോബ് ജോസഫ്(33331308)എന്നിവരെ ബന്ധപ്പെടാം. ബഹ്റൈന്‍ കേരളീയ സമാജം മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714) എന്നിവരെ ബന്ധപ്പെടണമെന്ന് സമാജം സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. 36599224 / 38287840 or35358705 / 36445185 എന്നീ നമ്ബറുകളില്‍ ഐ.സി.ആര്‍ എഫ് വളണ്ടിയര്‍മാരെ ബന്ധപ്പെടാം.

വേള്‍ഡ് എന്‍. ആര്‍. ഐ കൗണ്‍സില്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ 39293112 , 3889 9576 എന്നീ നമ്ബറുകളിലാണ് ബന്ധപ്പെടേണ്ടത്.രജിസ്ട്രേഷനായി ചുവടെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഗൂഗിള്‍ ഫോമിലൂടെ വിവരങ്ങള്‍ നല്‍കാം. https://forms.gle/pMT3v1g3o4yVgnES8.

Next Post

കുവൈത്ത്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി

Thu Jun 10 , 2021
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തും. പ്രതിരോധം, വ്യാപാരം, […]

Breaking News

error: Content is protected !!