കു​വൈ​ത്ത്: പ​ന്ത്ര​ണ്ടാം ക്ലാ​സ് എഴുത്തു​പ​രീ​ക്ഷ തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ 12ാം ക്ലാ​സ് എ​ഴു​ത്തു​പ​രീ​ക്ഷ തു​ട​ങ്ങി. 321 സ്​​കൂ​ളു​ക​ളി​ലാ​യി 49,000 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജൂ​ണ്‍ 24ന് ​സ​മാ​പി​ക്കും.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​അ​ലി അ​ല്‍ മു​ദ​ഫ്, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​ലി അ​ല്‍ യാ​ഖൂ​ബ്, അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​സാ​മ അ​ല്‍ സു​ല്‍​ത്താ​ന്‍, ആ​റ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​യും ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ലെ സ്​​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ​രീ​ക്ഷ ക്ര​മീ​ക​ര​ണം.

ഒാ​രോ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലും നി​ശ്ച​യി​ച്ച സ്​​കൂ​ളു​ക​ളി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ചേ​ര്‍​ന്ന്​ പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. റി​ലീ​ജി​യ​സ്​ സ്​​കൂ​ള്‍ പ​രീ​ക്ഷ​ക​ളും 24ന് ​അ​വ​സാ​നി​ക്കും. മേ​യ്​ അ​വ​സാ​നം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ പ​ത്തു​ദി​വ​സം നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ അ​പേ​ക്ഷ​യും പാ​ര്‍​ല​മെന്‍റ്​ അം​ഗ​ങ്ങ​ളു​ടെ ശി​പാ​ര്‍​ശ​യും പ​രി​ഗ​ണി​ച്ചാ​ണ്​ പ്ല​സ്ടു പ​രീ​ക്ഷ​യും അ​തോ​ടൊ​പ്പം പ​ത്താം ക്ലാ​സി​ലെ ഒാ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ ഉ​ള്‍​പ്പെ​ടെ മ​റ്റു പ​രീ​ക്ഷ​ക​ളും 10 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​യ​ത്.

Next Post

കു​വൈ​ത്ത്: ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ അ​പ​ക​ടം വ​ർ​ധി​ക്കു​ന്നു

Thu Jun 10 , 2021
കു​വൈ​ത്ത്​ സി​റ്റി: ഡെ​ലി​വ​റി ബൈ​ക്കു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്​ വ​ര്‍​ധി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​വ​കു​പ്പ്. ഡെ​ലി​വ​റി മോ​ട്ടോ​ര്‍ ബൈ​ക്ക്​ ഒാ​ടി​ക്കു​ന്ന​വ​ര്‍ റോ​ഡു​ക​ളി​ല്‍ സു​ര​ക്ഷ​യും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന​തും അ​മി​ത​വേ​ഗ​ത​യി​ല്‍ പാ​യു​ന്ന​തും അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു. വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ട്രാ​ക്ക്​ തു​ട​ര്‍​ച്ച​യാ​യി മാ​റി കു​തി​ക്കു​ക​യാ​ണ്​ ബൈ​ക്കു​ക​ള്‍. ഇ​ത്​ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ഡെ​ലി​വ​റി സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഭൂ​രി​ഭാ​ഗം ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും […]

You May Like

Breaking News

error: Content is protected !!