കു​വൈ​ത്ത്: ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ അ​പ​ക​ടം വ​ർ​ധി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഡെ​ലി​വ​റി ബൈ​ക്കു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്​ വ​ര്‍​ധി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​വ​കു​പ്പ്. ഡെ​ലി​വ​റി മോ​ട്ടോ​ര്‍ ബൈ​ക്ക്​ ഒാ​ടി​ക്കു​ന്ന​വ​ര്‍ റോ​ഡു​ക​ളി​ല്‍ സു​ര​ക്ഷ​യും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന​തും അ​മി​ത​വേ​ഗ​ത​യി​ല്‍ പാ​യു​ന്ന​തും അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ട്രാ​ക്ക്​ തു​ട​ര്‍​ച്ച​യാ​യി മാ​റി കു​തി​ക്കു​ക​യാ​ണ്​ ബൈ​ക്കു​ക​ള്‍. ഇ​ത്​ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ഡെ​ലി​വ​റി സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ബൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഭൂ​രി​ഭാ​ഗം ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്‌.

ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പ്. ഹൈ​വേ​ക​ളി​ല്‍ ഡെ​ലി​വ​റി ബൈ​ക്കു​ക​ള്‍​ക്ക്​ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന​തും ഒ​രു ഗ​വ​ര്‍​ണ​റേ​റ്റി​ല്‍​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ബൈ​ക്ക്​ അ​പ​ക​ട​ങ്ങ​ള്‍ പ​ത്തു​വ​ര്‍​ഷ​ത്തി​നി​ടെ കു​ത്ത​നെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ചൂ​ടോ​ടെ ഭ​ക്ഷ​ണം വീ​ട്ടി​ലും ഒാ​ഫി​സി​ലും എ​ത്തി​ച്ചു​ന​ല്‍​കു​ന്ന റ​സ്​​റ്റാ​റ​ന്‍​റു​ക​ളു​ടെ ശൃം​ഖ​ല അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വെ​ബ്​​സൈ​റ്റ്​ വ​ഴി​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും ഒാ​ര്‍​ഡ​ര്‍ ചെ​യ്യാം.

പൊ​തു​വെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ ​ശ​മ്ബ​ളം ആ​ക​ര്‍​ഷ​ക​മ​ല്ല. ന​ല്ല സ​ര്‍​വി​സി​ന്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍​കു​ന്ന ക​മീ​ഷ​നാ​ണ്​ ആ​ശ്വാ​സം. ഭ​ക്ഷ​ണം ചൂ​ടോ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ തൃ​പ്​​തി വ​ര്‍​ധി​പ്പി​ക്കും.

തൃ​പ്​​ത​ര​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ റേ​റ്റി​ങ്​ താ​ഴ്​​ത്തും. മു​ഴു​സ​മ​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍​ക്ക്​ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്‍​ഷു​റ​ന്‍​സ്​ ഉ​റ​പ്പു​വ​രു​ത്താ​റു​ണ്ട്. ​പാ​ര്‍​ട്ട്​​ടൈം ജീ​വ​ന​ക്കാ​ര്‍​ക്ക്​ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​രി​ര​ക്ഷ​യു​മി​ല്ല. സാ​ധ​നം എ​ത്തി​ക്കാ​ന്‍ അ​ല്‍​പം വൈ​കി​യാ​ല്‍ ജോ​ലി​ത​ന്നെ ന​ഷ്​​ട​പ്പെ​ടു​മെ​ന്നാ​ണ്​ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ ബ്ലോ​ക്ക്​ ന​മ്ബ​റും സ്​​ട്രീ​റ്റ്​ ന​മ്ബ​റും തെ​റ്റി​ച്ച്‌​ പ​റ​ഞ്ഞ്​ പ​ല​പ്പോ​ഴും സ​മ​യം പാ​ഴാ​വാ​റു​ണ്ട്.

ഇ​തും ഒാ​ട്ട​പ്പാ​ച്ചി​ലി​ന്​ കാ​ര​ണ​മാ​കു​ന്നു. നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ്​ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ ജീ​വ​ന്‍ പ​ണ​യം​വെ​ച്ച്‌​ ട്രാ​ക്ക്​ തെ​റ്റി​ച്ചും വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ഉൗ​ളി​യി​ട്ട്​ പ​റ​ക്കു​ന്ന​ത്.എ​ന്നാ​ല്‍, അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

Next Post

മലപ്പുറം: സ്വന്തം വീട്ടിൽ ആരും കാണാതെ പ്രണയിനിയെ ഒളിപ്പിച്ചത് 10 വർഷം

Thu Jun 10 , 2021
നെന്മാറ : മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇനി അവര്‍ ഒരുമിച്ച്‌ താമസിക്കും.ഒളിച്ചോട്ടങ്ങളും പ്രണയവും എല്ലാം കേട്ട് പരിചയിച്ച മലയാളിയ്ക്ക് ഇവരുടെ സ്‌നേഹകഥ സമ്മാനിക്കുന്നത് പുതിയ മാനങ്ങളാകും.സാധാരണഗതിയില്‍ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്ന് നാലാള്‍ കാണ്‍കെയാണ് കാമുകന്‍ വീട്ടില്‍ താമസിപ്പിക്കുന്നതെങ്കില്‍ റഹ്‌മാന്‍ അവിടെയും ഒരു പുതുമ പരീക്ഷിച്ചു.അയല്‍വാസിയായ യുവതിയെ സ്വന്തമാക്കി ആരും കാണാതെ യുവാവ് സ്വന്തം വീട്ടില്‍ സംരക്ഷിച്ചത് പത്തുവര്‍ഷമായിരുന്നു. ഒടുവില്‍ ക്ലൈമാക്സ് എത്തി. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് […]

Breaking News

error: Content is protected !!