മലപ്പുറം: സ്വന്തം വീട്ടിൽ ആരും കാണാതെ പ്രണയിനിയെ ഒളിപ്പിച്ചത് 10 വർഷം

നെന്മാറ : മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇനി അവര്‍ ഒരുമിച്ച്‌ താമസിക്കും.ഒളിച്ചോട്ടങ്ങളും പ്രണയവും എല്ലാം കേട്ട് പരിചയിച്ച മലയാളിയ്ക്ക് ഇവരുടെ സ്‌നേഹകഥ സമ്മാനിക്കുന്നത് പുതിയ മാനങ്ങളാകും.സാധാരണഗതിയില്‍ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്ന് നാലാള്‍ കാണ്‍കെയാണ് കാമുകന്‍ വീട്ടില്‍ താമസിപ്പിക്കുന്നതെങ്കില്‍ റഹ്‌മാന്‍ അവിടെയും ഒരു പുതുമ പരീക്ഷിച്ചു.അയല്‍വാസിയായ യുവതിയെ സ്വന്തമാക്കി ആരും കാണാതെ യുവാവ് സ്വന്തം വീട്ടില്‍ സംരക്ഷിച്ചത് പത്തുവര്‍ഷമായിരുന്നു. ഒടുവില്‍ ക്ലൈമാക്സ് എത്തി. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്‌മാനാണ് സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ വീട്ടില്‍ ഇത്രയും കാലം ഒളിപ്പിച്ചത്.2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം.

24കാരനായ റഹ്‌മാന്‍ 18കാരിയായ സജിതയുമായി വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിലായിരുന്നു.രണ്ട് മതത്തില്‍ പെട്ടവരായിരുന്നതു കൊണ്ടുതന്നെ തങ്ങളുടെ ബന്ധം അറിഞ്ഞാല്‍ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കുമെന്നും വിവാഹം നടത്തിതരില്ലായെന്നും ഇരുവരും ഭയന്നിരുന്നു.അങ്ങനെയാണ് ഇരുവരും ആരും അറിയാതെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.ശൗചാലയം പോലുമില്ലാത്ത ചെറിയ വീട്ടീല്‍ താമസിച്ചിരുന്ന റഹ്‌മാന്റെ വീട്ടിലേക്ക് സജിത സ്വന്തം വീട് വിട്ട് ഇറങ്ങിയത് പൂര്‍ണ മനസ്സോടെ തന്നെയായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്ടില്‍ അവര്‍ പോലും അറിയാതെ സജിത പത്തുവര്‍ഷം ജീവിച്ചു.

യുവാവ് പുറത്തിറങ്ങുമ്ബോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച്‌ പൂട്ടും.ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.

സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റഹ്‌മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. പക്ഷേ പൊലീസിന് ഒന്നും കിട്ടിയില്ല.ഇലക്‌ട്രീഷ്യനായ റഹ്‌മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച്‌ വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയാണ് നിര്‍ണ്ണായകമായത്.ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച്‌ അവിചാരിതമായി റഹ്‌മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്‌മാനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.അങ്ങനെ ഇനി ഇരുവരും എല്ലാവരും അറിഞ്ഞുള്ള ജീവിതത്തിലേക്ക് കടക്കുകയാണ്.

Next Post

പാലക്കാട്: പത്തുവർഷം കഴിച്ചത് ഭക്ഷണം പകുത്ത്; എന്റെ വീട്ടുകാരെ എനിക്കിപ്പോഴും പേടി

Thu Jun 10 , 2021
പാലക്കാട്: പത്ത് വര്‍ഷക്കാലം ഒരുമനുഷ്യക്കുഞ്ഞ് പോലുമറിയാതെ തന്റെ പ്രണയിനിയെ മുറിക്കുള്ളിലെ പ്രത്യേക അറയില്‍ സംരക്ഷിച്ച യുവാവിന്റെ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. പ്രണയത്തെക്കുറിച്ചൊക്കെ വാചാലരാകുമ്ബോഴും അവര്‍ നേരിട്ട സാഹചര്യം ചര്‍ച്ച ചെയ്യപ്പേടെണ്ടത് തന്നെയാണ്.ഇത്രയും ആധുനികമായ ഒരു സമൂഹത്തില്‍ രണ്ടുപേര്‍ക്ക് സ്വസ്ഥമായി ജീവിക്കണമെങ്കില്‍ അത് ഇപ്പോഴും പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരുന്നു എന്നത് തന്നെയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുലോകത്തില്‍ പുതുജീവിതം സ്വപം കാണുമ്ബോഴും ഇരുവരും പങ്കുവെക്കുന്ന ആശങ്കകള്‍ ചെറുതല്ല.റഹിമാന്റെ […]

Breaking News

error: Content is protected !!