പാലക്കാട്: പത്തുവർഷം കഴിച്ചത് ഭക്ഷണം പകുത്ത്; എന്റെ വീട്ടുകാരെ എനിക്കിപ്പോഴും പേടി

പാലക്കാട്: പത്ത് വര്‍ഷക്കാലം ഒരുമനുഷ്യക്കുഞ്ഞ് പോലുമറിയാതെ തന്റെ പ്രണയിനിയെ മുറിക്കുള്ളിലെ പ്രത്യേക അറയില്‍ സംരക്ഷിച്ച യുവാവിന്റെ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. പ്രണയത്തെക്കുറിച്ചൊക്കെ വാചാലരാകുമ്ബോഴും അവര്‍ നേരിട്ട സാഹചര്യം ചര്‍ച്ച ചെയ്യപ്പേടെണ്ടത് തന്നെയാണ്.ഇത്രയും ആധുനികമായ ഒരു സമൂഹത്തില്‍ രണ്ടുപേര്‍ക്ക് സ്വസ്ഥമായി ജീവിക്കണമെങ്കില്‍ അത് ഇപ്പോഴും പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരുന്നു എന്നത് തന്നെയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതുലോകത്തില്‍ പുതുജീവിതം സ്വപം കാണുമ്ബോഴും ഇരുവരും പങ്കുവെക്കുന്ന ആശങ്കകള്‍ ചെറുതല്ല.റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തില്‍ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടില്‍ ഒളിപ്പിച്ചതെന്നാണ് റഹിമാന്‍ പറയുന്നത്.തനിക്ക് ഇപ്പോഴും തന്റെ വീട്ടുകാരെ ഭയമുണ്ടെന്നാണ് റഹ്‌മാന്‍ പറയുന്നത്.എങ്കിലും ഇനിയെങ്കിലും സമൂഹത്തിന്റെ പിന്തുണയിലെങ്കിലും സമാധാനമായി ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാജിതയും റഹ്‌മാനും.പുറത്ത് വന്ന് തങ്ങളുടെ പത്ത് വര്‍ഷത്തെ അനുഭവങ്ങളും ഇനിയുള്ള പ്രതീക്ഷകളും പങ്കുവെക്കുകയാണ് ഇരുവരും.

തങ്ങളുടെ പ്രണയം മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായത്.’പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച്‌ പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാന്‍ കൊടുത്തിരുന്നു.

ഇലക്രോണിക്‌സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്ബലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്.മോട്ടോര്‍ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ടോയ് കാറുകളിലുള്ള മിനിമോട്ടോര്‍ എല്ലാ കടകളിലും കിട്ടും. ഞാന്‍ ഇങ്ങനെ പല ഇലക്‌ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്. ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാന്‍ വേണ്ടിയാണ്.

ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തു.ഈയടുത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്.

എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.

ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവര്‍ എന്നെ പുറത്താക്കിയിരിക്കുകയാണ്.’ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല.’ ഇതായിരുന്നു കഴിഞ്ഞ പത്തു വര്‍ഷം റഹ്‌മാന്‍ പറഞ്ഞുനിര്‍ത്തുന്നു.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്‌സെറ്റ് വച്ച്‌ കേള്‍ക്കും. അങ്ങനെയാണ് റഹിമാന്‍ ജോലിക്ക് പോകുമ്ബോള്‍ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും സാജിത പറയുന്നു. ഒരിക്കലും ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ടെന്നും സാജിതയും പറഞ്ഞ് നിര്‍ത്തുന്നു.

Next Post

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷം - ജില്ലയിലെ 31 പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍

Thu Jun 10 , 2021
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. 43 ഇടത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങള്‍. നടപടികള്‍ ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. മുന്നൂറില്‍ കൂടുതല്‍ രോഗബാധിതരുള്ള നഗരസഭകള്‍ പൂര്‍ണമായും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികവുമായ പഞ്ചായത്തുകളിലുമാണ് […]

You May Like

Breaking News

error: Content is protected !!