മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷം – ജില്ലയിലെ 31 പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. 43 ഇടത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങള്‍. നടപടികള്‍ ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. മുന്നൂറില്‍ കൂടുതല്‍ രോഗബാധിതരുള്ള നഗരസഭകള്‍ പൂര്‍ണമായും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികവുമായ പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ആതവനാട്, വളവന്നൂര്‍, പൊന്മുണ്ടം, വേങ്ങര, പറപ്പൂര്‍, ഊരകം, കണ്ണമംഗലം, കാലടി, മൂര്‍ക്കനാട്, പുറത്തൂര്‍, കാലടി, വെട്ടം എന്നിവിടങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍.

Next Post

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു

Thu Jun 10 , 2021
ആധ്രാപ്രദേശ്: സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിച്ച നടന്‍ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്‌സിന്‍ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍ അറിയിച്ചത്. വാക്‌സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആണ് പൂര്‍ത്തിയായത്. വാക്‌സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത പറഞ്ഞു. ഗ്രാമം പൂര്‍ണായും വാാക്‌സിനെഷന്‍ സ്വീകരിച്ച്‌ […]

Breaking News

error: Content is protected !!