സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു

ആധ്രാപ്രദേശ്: സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിച്ച നടന്‍ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്‌സിന്‍ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍ അറിയിച്ചത്.

വാക്‌സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.

വാക്‌സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത പറഞ്ഞു. ഗ്രാമം പൂര്‍ണായും വാാക്‌സിനെഷന്‍ സ്വീകരിച്ച്‌ കഴിഞ്ഞതായും നമ്രത ശിരോദ്കര്‍ അറിയിച്ചു. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു.

ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മഹേഷ് ബാബു അറിയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു നടത്തിയിരുന്നു.

Next Post

യു.എസ്.എ: ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് റദ്ദാക്കി ബൈഡന്‍

Thu Jun 10 , 2021
ന്യൂയോർക്ക്: ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌. എന്നാല്‍ ഈ അപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി അനുവദിക്കുന്നത് റിവ്യു […]

Breaking News

error: Content is protected !!