യു.എസ്.എ: ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് റദ്ദാക്കി ബൈഡന്‍

ന്യൂയോർക്ക്: ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌.

എന്നാല്‍ ഈ അപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി അനുവദിക്കുന്നത് റിവ്യു കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും.

യുഎസിന്റെ വിവരസാങ്കേതികവിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലും ബൈഡന്‍ ഒപ്പുവെച്ചിട്ടുണ്ട്. ടിക് ടോക്, വിചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷനുകള്‍, സാമ്ബത്തിക സാങ്കേതിക സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവയുമായുളള ഇടപാടുകള്‍ നിരോധിക്കാന്‍ ലക്ഷ്യമിട്ടുളള മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ബൈഡന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതില്‍ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡന്‍ ഭരണകൂടം നേരത്തേ വിലക്കിയിരുന്നു. നവംബറില്‍ ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്ന 44 ചൈനീസ് കമ്ബനികളുടെ പട്ടിക വിപുലീകരിക്കുകയാണ് ബൈഡന്‍ ചെയ്തത്.

ചൈനയ്‌ക്കെതിരേ മത്സരിക്കുന്നതിനായി യുഎസ് ടെക് കമ്ബനികളെ അഭിവൃദ്ധിപ്പെടുത്താന്‍ 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ബില്ലിന് അംഗീകാരം നല്‍കുന്നതിന് യുഎസ് സെനറ്റ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തിയിരുന്നു. തങ്ങളെ സാങ്കല്പിക ശത്രുവായി കണ്ടുകൊണ്ടുളള യുഎസിന്റെ നടപടിക്കെതിരേ ചൈന വിമര്‍ശനമുന്നയിച്ചിരുന്നു.

Next Post

ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് 9 പേര്‍ക്ക് ദാരുണാന്ത്യം

Thu Jun 10 , 2021
സീയൂള്‍: ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടകാരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഗ്വാങ്ജു നഗരത്തില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ബസിനു മുകളില്‍ തകര്‍ന്നു വീണത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 […]

You May Like

Breaking News

error: Content is protected !!