ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് 9 പേര്‍ക്ക് ദാരുണാന്ത്യം

സീയൂള്‍: ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടകാരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഗ്വാങ്ജു നഗരത്തില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ബസിനു മുകളില്‍ തകര്‍ന്നു വീണത്.

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേര്‍ ബസില്‍ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ ബസ് പൂര്‍ണമായി മൂടിപ്പോയി. നിരവധി ദുരന്തങ്ങളെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍മാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു വരികയാണ്.

Next Post

ഒമാൻ: ഖ​​സ​​ബ്​ തു​​റ​​മു​​ഖ​​ത്തിന്‍റെ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു

Thu Jun 10 , 2021
മ​​സ്​​​ക​​ത്ത്​: ഖ​​സ​​ബ്​ തു​​റ​​മു​​ഖ​​ത്തി​െന്‍റ നി​​ര്‍​​മാ​​ണം പൂ​​ര്‍​​ത്തി​​യാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്നു​​ണ്ടെ​​ന്ന്​ ഗ​​താ​​ഗ​​ത, വാ​​ര്‍​​ത്ത​​വി​​ത​​ര​​ണ, ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ ടെ​​ക്​​​നോ​​ള​​ജി മ​​ന്ത്രാ​​ല​​യം വ്യ​​ക്​​​ത​​മാ​​ക്കി. മു​​സ​​ന്ദം ഗ​​വ​​ര്‍​​ണ​​റേ​​റ്റി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട പ​​ദ്ധ​​തി​​യാ​​ണ്​ തു​​റ​​മു​​ഖ വി​​ക​​സ​​നം. ഇ​​ത്​ ​പ്രാ​​വ​​ര്‍​​ത്തി​​ക​​മാ​​കു​​ന്ന​​തോ​​ടെ ഖ​​സ​​ബി​​ല്‍ നി​​ര​​വ​​ധി നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ള്‍ രൂ​​പ​​പ്പെ​​ടു​​മെ​​ന്നാ​​ണ്​ ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്. ദി​​ബ്ബ-​​ലി​​മ-​​ഖ​​സ​​ബ്​ റോ​​ഡി​െന്‍റ വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും ടെ​​ന്‍​​ഡ​​ര്‍ വി​​ളി​​ക്കു​​ന്ന​​തി​​നും ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളു​​മാ​​യി ഏ​​കോ​​പി​​ച്ച്‌​ നീ​​ങ്ങു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രാ​​ല​​യം പ്ര​​സ്​​​താ​​വ​​ന​​യി​​ല്‍ അ​​റി​​യി​​ച്ചു.

You May Like

Breaking News

error: Content is protected !!