ഒമാൻ: റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഉണർവ്; 24 ശതമാനം വർധന

മസ്​കത്ത്​: കോവിഡ്​ മൂലം മന്ദഗതിയിലായ റിയല്‍ എസ്​റ്റേറ്റ്​ മേഖലയില്‍ പുത്തനുണര്‍വ്​. ഏപ്രിലില്‍ രാജ്യത്ത്​ 24.8 ശതമാനത്തി​െന്‍റ വര്‍ധനയാണ്​ മേഖലയില്‍ ഉണ്ടായത്​. റിയല്‍ എസ്​റ്റേറ്റ്​ ഇടപാടുകളുടെ ഫീസ്​ ആയി 28.6 ദശലക്ഷം റിയാലാണ്​ ലഭിച്ചത്​. ഇക്കാര്യത്തില്‍​ 47.4 ശതമാനത്തി​െന്‍റ വളര്‍ച്ചയാണുണ്ടായത്​.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായതെന്നാണ്​ കണക്കുകള്‍ വ്യക്​തമാക്കുന്നത്​. 2020 ഏപ്രിലില്‍ കൈമാറ്റം ചെയ്യപ്പെട്ട പ്ലോട്ടുകളുടെ എണ്ണം 53,031 ആണ്​. ഇത്​ ഈ വര്‍ഷം ഏപ്രിലില്‍ 92,779 ആയി ഉയര്‍ന്നു. 74 ശതമാനം വളര്‍ച്ചയാണ്​ ഇത്​ അടയാളപ്പെടുത്തുന്നത്​. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്​ നല്‍കിയ പ്ലോട്ടുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്​.

2020ല്‍ 165 പ്ലോട്ടുകള്‍ വിറ്റുപോയപ്പോള്‍ ഈ വര്‍ഷം 270 ആണ് കൈമാറ്റം ചെയ്​തത്​. കഴിഞ വര്‍ഷത്തേതിനെ അപേക്ഷിച്ച്‌​ സാമ്ബത്തികമേഖലയില്‍ ഉണര്‍വുണ്ടാകുന്നതി​െന്‍റ ലക്ഷണമായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​.കോവിഡി​െന്‍റ ആദ്യഘട്ടമായതിനാല്‍ കഴിഞ്ഞ വര്‍ഷം വലിയ ഇടിവാണ്​ റിയല്‍ എസ്​റ്റേറ്റ്​ രംഗത്തുണ്ടായത്​.

Next Post

യുകെ: ബോറിസ് ജോണ്‍സണുമായി ജോ ബൈഡന്റെ അതിപ്രധാന്യമുള്ള കൂടിക്കാഴ്ച; പുട്ടിന് മുന്നറിയിപ്പ് : ഉറ്റുനോക്കി ലോകരാജ്യങ്ങള്‍

Fri Jun 11 , 2021
ലണ്ടന്‍ : യു.എസ് പ്രസിഡന്റ് ജോബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മിലുള്ള അതിപ്രധാന കൂടിക്കാഴ്ച ഇംഗ്ലണ്ടില്‍ നടക്കും. യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയാണിത്.എട്ടു ദിവസത്തെ ഈ യാത്രയ്ക്കിടയില്‍ ജി -7 നേതാക്കള്‍, ബ്രിട്ടീഷ്ര് രാജ്ഞി, നാറ്റോ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച്ചകള്‍ നടത്തും. അവസാനം ജനീവയില്‍ വച്ച്‌ ജൂണ്‍ 16 ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. രണ്ടാം […]

You May Like

Breaking News

error: Content is protected !!