’20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ’; 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്‍ഡൌണ്‍ സ്വീകരിച്ചപ്പോള്‍ സമ്ബദ്ഘടനയില്‍ ആഘാതം സംഭവിച്ചുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി ശാസ്ത്ര സാങ്കേതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 ദിന കര്‍മ്മ പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാമാണ്…

പൊതുമരാമത്ത് വകുപ്പിന് കിഫ്ബി വഴി 2464 കോടിയുടെ പരിപാടി രൂപീകരിക്കും.
20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ
തദ്ദേശ സ്ഥാപനങ്ങള്‍ വഴി 1000ത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍
100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴില്‍
12000 പട്ടയം നല്‍കും
ലൈഫ് മിഷന്‍ വഴി 10000 വീടുകളുടെ പണി പൂര്‍ത്തിയാക്കും
50000 ലാപ്പ്ടോപ്പുകളുടെ വിതരണം ആരംഭിക്കും
ജൂണ്‍ ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റ്
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 100 കോടി വായ്പ പദ്ധതി

Next Post

പാലക്കാട്: പത്തുവര്‍ഷം യുവതിയെ മുറിയില്‍ താമസിപ്പിച്ച സംഭവം; യുവാവിന്‍റെ വാദം തള്ളി രക്ഷിതാക്കള്‍

Fri Jun 11 , 2021
പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ മീഡിയവണിനോട് പറഞ്ഞു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. റഹ്മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ […]

Breaking News

error: Content is protected !!