പാലക്കാട്: പത്തുവര്‍ഷം യുവതിയെ മുറിയില്‍ താമസിപ്പിച്ച സംഭവം; യുവാവിന്‍റെ വാദം തള്ളി രക്ഷിതാക്കള്‍

പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ മീഡിയവണിനോട് പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. റഹ്മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മൂന്നു വര്‍ഷം മുമ്ബ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.

ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്.

വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു ആ രക്ഷിതാക്കള്‍ പങ്കുവെച്ചത്.

Next Post

നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

Fri Jun 11 , 2021
തിരുവനന്തപുരം: ലോക്ഡൗണ്‍ വേളയില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്ബൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരത്തെ കൊടുത്ത ഇളവുകള്‍ ഉള്‍പ്പെട്ടെ അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇളവ്.ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 12, 13 […]

Breaking News

error: Content is protected !!