നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ വേളയില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്ബൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരത്തെ കൊടുത്ത ഇളവുകള്‍ ഉള്‍പ്പെട്ടെ അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇളവ്.ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളില്‍ അനുവദിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ തുടരും.

Next Post

'രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം'; ഐഷ സുൽത്താനക്ക് പിന്തുണയുമായി മുനീർ

Fri Jun 11 , 2021
ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ എം.കെ മുനീര്‍. ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സംഘപരിവാറുകള്‍ക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ചാനല്‍ ചര്‍ച്ചയില്‍ “bio weapon” എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയും സിനിമാ സംവിധായകയുമായ ഐഷക്കെതിരെ കേസെടുത്തത് […]

You May Like

Breaking News

error: Content is protected !!