‘രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം’; ഐഷ സുൽത്താനക്ക് പിന്തുണയുമായി മുനീർ

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ എം.കെ മുനീര്‍. ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സംഘപരിവാറുകള്‍ക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചാനല്‍ ചര്‍ച്ചയില്‍ “bio weapon” എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയും സിനിമാ സംവിധായകയുമായ ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണ് ഇന്ത്യയിലുടനീളം സംഘപരിവാറുകള്‍ക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്.ഈ രാജ്യത്തെ മതേതര സമൂഹം അവരുടെ കൂടെ തന്നെ ഉണ്ടാവും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫുല്‍ ഖോടാ പട്ടേലിന്റെ തെറ്റായ നിയമ വാഴ്ച്ചക്കെതിരെ ധീരമായി പോരാടുന്ന ഐഷ സുല്‍ത്താനക്ക് പിന്തുണ നല്‍കിയേ മതിയാവൂ… പിറന്ന നാടിനു വേണ്ടി ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളല്ല, രാജ്യസ്നേഹികളാണ്.

Next Post

ഒമാൻ: കർശന നിയന്ത്രണങ്ങളോടെ ഒമാനിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

Sat Jun 12 , 2021
മസ്‍കത്ത്: ഒമാനില്‍ ഏപ്രില്‍ മൂന്നു മുതല്‍ താല്‍ക്കാലികമായി ആരാധനകള്‍ നിര്‍ത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികള്‍ക്കായി വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദര്‍സെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂണ്‍ 12 ശനിയാഴ്ച ആരാധനക്കായി തുറക്കുമെന്ന് അറിയിച്ചു. ദാര്‍സൈത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 6:30ന് പൂജാ കര്‍മ്മങ്ങള്‍ തുടങ്ങും. മസ്‌കത്തിലെ ശിവ ക്ഷേത്രത്തില്‍ ആറു മണിയോടെ തന്നെ പൂജകള്‍ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. […]

Breaking News

error: Content is protected !!