യു.കെ: പുലിറ്റ്സര്‍ പുരസ്ക്കാരം ഇന്ത്യൻ വംശജയായ പത്രപ്രവർത്തകയ്ക്ക്; പുരസ്ക്കാരം ചൈനയിലെ മുസ്ലിം സമുദായക്കാർ അനുഭവിക്കുന്ന യാതനകൾ തുറന്ന് കാട്ടിയതിന്

ലണ്ടൻ : ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്ക്കാരം (Pulitzer Prize) ഇന്ത്യന്‍ വംശജയും പ്ത്രപ്രവര്‍ത്തകയുമായി മേഘ രാജഗോപാലനും മറ്റ് രണ്ട് പേര്‍ക്കുമായി ലഭിച്ചു. ചൈനയുടെ സ്കിന്‍ജിയാങ് പ്രദേശത്ത് മുസ്ലിം സമുദായക്കാരെ തടവിലാക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന തടവറകള്‍ കുറിച്ചുള്ള വിവരങ്ങളും അവര്‍ അനുഭവിക്കുന്ന യാതനകളും പുറത്ത് കൊണ്ട് വന്നതിനാണ് പുരസ്ക്കാരം ലഭിച്ചത്.

ഇപ്പോള്‍ ബസ്ഫീഡ് ന്യൂസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന മേഘ പുലൈറ്റിസാര്‍ പുരസ്ക്കാരം ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ്. അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങിനാണ് മേഘയ്ക്ക് പുരസ്‌കാരം ലഭിച്ചത്. നീല്‍ ബേദിക്ക് പ്രാദേശിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുമാണ് ലഭിച്ചത്. നെല്‍ ബേദി താമ്ബാ ബേ ടിംസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപോര്‍ട്ടറാണ്. മേഘയുടെ സ്കിന്‍ജിയാങ് സീരിസിനും പുലൈറ്റിസാര്‍ പുരസ്ക്കാരം ലഭിച്ചു. 2017 ലാണ് സ്കിന്‍ജിങില്‍ ചൈന മുസ്ലിം സമുദായക്കാരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇങ്ങനൊരു ക്യാമ്ബ് നിലവില്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചിരുന്നില്ല. ഈ സമയത്താണ് മേഘയും മറ്റ് രണ്ട് റിപോര്‍ട്ടര്‍മാരും ഈ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചത്.

ഇതിനെ തുടര്‍ന്ന് മേഘയ്ക്ക് നിരവധി പ്രശ്‍നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മേഘയുടെ വിസ റദ്ദാക്കുകയും, രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത്‌ കൊണ്ട് മേഘയും സംഘവും അവിടെ തടങ്കലില്‍ കഴിയുന്നവരുടെ അവസ്ഥ പുറത്ത് കൊണ്ട്വരികയായിരുന്നു.

പിന്നീട് ലണ്ടനില്‍ നിന്ന് തന്നെ ജോലി ചെയ്‌തിരുന്ന മേഘ അലിസണ്‍ കില്ലിംഗ് എന്ന ആര്‍കിടെക്ടിന്റെയും ക്രിസ്റ്റോ ബുഷെക് എന്ന പ്രോഗ്രാമക്കാരുടേയും സാധ്യത്തോടെയാണ് മേഘ കൂടുതല്‍ വിവിയരങ്ങള്‍ ശേഖരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി തടവിട്ടുകാരെ കണ്ടെത്താനും അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാനും മേഘയ്ക്ക് കഴിഞ്ഞു.

Next Post

സൗദി: ഹജ്ജ് നിരക്ക് പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് നികുതി ഉൾപ്പെടെ 13,931 റിയാൽ

Sun Jun 13 , 2021
മക്ക | ഈ വര്‍ഷത്തെ ഹജ്ജ് രജിസ്ടേഷന്‍ നടപടികള്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണി മുതല്‍ ആരംഭിച്ചതോടെ, ഹജ്ജ് പാക്കേജുകളും മന്ത്രാലയം പുറത്തിറക്കി. ഈ വര്ഷം മൂന്ന് നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിനായിലെ ടവര്‍ ബില്‍ഡിങ്ങില്‍ താമസസൗകര്യമുള്ള പാക്കേജിന് നികുതി ഉള്‍പ്പെടെ 19,044.57 റിയാലും മിനായിലെ തമ്ബുകളിലെ ഒന്നാം പാക്കേജിന് 16,539.24 റിയാലും രണ്ടാം പാക്കേജിന് 13,931.04 റിയാലുമാണ് നിരക്ക്. പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കൂടുതല്‍ ചിലവേറിയതാവും. ജൂണ്‍ […]

Breaking News

error: Content is protected !!