യുകെ: ചൈന യൂറോപ്പിന്റെ ശത്രുവല്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൻ

ലണ്ടൻ : ചൈന യൂറോപ്പിന്റെയും നാറ്റോയുടെയും ശത്രുവല്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൻ. 30 നാറ്റോ അംഗ രാജ്യങ്ങളില്‍ ആരും ചൈനയുമായി മറ്റൊരു ശീതയുദ്ധം ആഗ്രഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച്‌ നാറ്റോ പ്രസ്താവന ഇറക്കുമെന്നാണ് സൂചന. കോണ്‍വാളില്‍ നടന്ന ജി 7 ഉച്ചകോടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ബന്ധ പ്രകാരം ഇത്തരമൊരു പ്രസ്താവന ഇറക്കിയിരുന്നു.

മുന്‍ഗാമിയായ ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി അപമാനിച്ച സഖ്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തി ചൈനയെയും റഷ്യയെയും പ്രതിരോധിക്കാന്‍ ഒന്നിച്ച്‌ അണി നിരത്തുക എന്ന അജന്‍ഡയുമായാണ് ബൈഡന്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഇറാന്‍ ആണവ കരാര്‍, അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം, സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഏകീകൃത നയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഉപഗ്രഹങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെയുള്ള ബഹിരാകാശ ആക്രമണങ്ങളും പ്രതിരോധ പരിധിയില്‍ കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

Next Post

കുവൈത്ത്: പ്രവേശന വിലക്ക് നീക്കി - വാക്സിൻ എടുത്തവർക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനം

Thu Jun 17 , 2021
കുവൈത്ത് : ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, അസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകള്‍.ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈറ്റ് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ […]

Breaking News

error: Content is protected !!