കേരളത്തിന് കൈത്താങ്ങായി ഏഴു വയസുകാരന്‍ മുതല്‍ ബ്രിട്ടീഷുകാരി വരെ; സമീക്ഷ-യുകെ യുടെ ‘ബിരിയാണി ചലഞ്ച്’ വന്‍ വിജയമായി

ലണ്ടന്‍: യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ‘സമീക്ഷ-യുകെ’യുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണം യുകെയിലെ വിവിധ നഗരങ്ങളിൽ നടന്നു വരികയാണ് . ഇതിനായി ബ്രാഞ്ച് തലത്തില്‍ ബിരിയാണി മേളകള്‍ നടന്നു വരുന്നു . ഒരു മാസമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 25 നു അവസാനിക്കും.

സ​മീ​ക്ഷ കോ​വെ​ന്‍റ​റി ആ​ന്‍​ഡ് വാ​ര്‍​വി​ക്ക് ബ്രാ​ഞ്ചി​ല്‍ ന​ട​ന്ന ബി​രി​യാ​ണി മേ​ള ജാ​തി,മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ള്‍ നെ​ഞ്ചേ​റ്റി. സ​മീ​ക്ഷ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം കൊ​വെ​ന്‍​ട്രി​യി​ലെ ഏ​ഴു​വ​യ​സു​കാ​ര​ന്‍ ആ​ദി, പു​ല​ര്‍​ച്ചെ 6 മു​ത​ല്‍ കൂ​ടി​യ​ത് ഏ​വ​ര്‍​കും ആ​വേ​ശ​മാ​യി. ബ്രി​ട്ടീ​ഷ് വം​ശ​ജ ഡെ​ബ്ബി വി​ല്യം​സും സ​മീ​ക്ഷ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം കേ​ര​ള​ത്തി​നാ​യി കൈ​കോ​ര്‍​ത്തു.

സ​മീ​ക്ഷ യു​ടെ ബി​രി​യാ​ണി ച​ല​ഞ്ചി​നാ​യി സ്വ​ന്തം ഹോ​ട്ട​ലും കി​ച്ച​നും തു​റ​ന്നു കൊ​ടു​ത്ത ഡോ​ക്ട​ര്‍ ബാ​ല്‍ സി​ധു​വും പ​ത്നി ച​ര​ണ്‍ സി​ധു​വും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ സ​പ്പോ​ര്‍​ട്ട് എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ് . ഷെ​ഫ് ഓ​ണ്‍ ക്ലൗ​ഡ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ വി​വേ​ക് ജ​യ​രാ​ജ്, സ​മീ​ക്ഷ​യു​ടെ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗം പ്ര​വീ​ണ്‍, ക്ലി​ന്‍റ് തോ​മ​സ് , സ​മീ​ക്ഷ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ​സും ആ​യ ഷി​നു ഷി​ബു, നൗ​ഫ​ല്‍ സു​ല്‍​ത്താ​ന്‍, അ​ജ്മ​ല്‍ മു​ഹ​മ്മ​ദ്സ​ലീം, നെ​ബി​ല്‍ അ​ഫി എ​ന്നി​വ​രും ലി​ജു തോ​മ​സ്, വി​ശാ​ല്‍ പ​ട്ടേ​ല്‍ സ​മീ​ക്ഷ കൊ​വെ​ന്‍​ട്രി ആ​ന്‍​ഡ് വാ​ര്‍​വി​ക്ക് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കു​ര്യ​ന്‍, ജു​ബി​ന്‍ അ​യ്യാ​രി, നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍, ലെ​സ്റ്റ​ര്‍​ഷെ​യ​റി​ലെ അ​ജീ​ഷ് കൃ​ഷ്ണ​ന്‍, സു​ബി​ന്‍ സു​ഗു​ണ​ന്‍, അ​നീ​ഷ് ജോ​സ്, അ​നു അം​ബി തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട ക​ഠി​ന പ്ര​യ​ത്ന​മാ​ണ് ഈ ​ബി​രി​യാ​ണി മേ​ള​യെ ഒ​രു വ​ന്‍ വി​ജ​യ​മാ​ക്കി മാ​റ്റി​യ​ത്.

ഏ​ക​ദേ​ശം 570 ഓ​ളം ബി​രി​യാ​ണി​ക​ളാ​ണ് കൊ​വെ​ന്‍​ട്രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​യി ഇ​വ​ര്‍ വി​ത​ര​ണം ചെ​യ്ത​ത്. ല​ഭി​ച്ച തു​ക​യി​ല്‍ നി​ന്നും ചി​ല​വു​ക​ള്‍ കു​റ​ച്ച്‌, മി​ച്ചം വ​ന്ന 1600 പൗ​ണ്ട് കൊ​വെ​ന്‍​ട്രി ആ​ന്‍​ഡ് വാ​ര്‍​വി​ക്ക് ബ്രാ​ഞ്ച് സ​മീ​ക്ഷ ദേ​ശീ​യ ക​മ്മ​റ്റി​ക്ക് കൈ​മാ​റും.

Next Post

ബ്രിട്ടീഷ് കൈരളി - യൂറോ 2021 സ്പെഷ്യൽ: ലോക ചാമ്പ്യന്മാർ നേര്‍ക്കു നേര്‍....

Tue Jun 15 , 2021
2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് 2014 ചാമ്ബ്യന്മാരായ ജര്‍മ്മനിയെ മ്യൂണിക്കില്‍ യൂറോ 2020 ല്‍ നേരിടാന്‍ തയ്യാറെടുക്കുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.ഇരു ടീമുകളും ഇത്തവണ ട്രോഫി നേടുക എന്ന ലക്ഷ്യത്തില്‍ ഉറച്ചാണ് വന്നിരിക്കുന്നത്. എന്തെന്നാല്‍ ജോക്കിം ലോയുടെ അവസാന ടൂര്‍ണമെന്റില്‍ കിരീടം നേടി കൊണ്ട് കോച്ചിനെ യാത്രയയപ്പ് നല്‍കാന്‍ ആണ് ജര്‍മന്‍ പടയുടെ ആഗ്രഹം.അതുപോലെ കഴിഞ്ഞ തവണ ഫൈനലില്‍ എത്തിയിട്ടും ട്രോഫി […]

Breaking News

error: Content is protected !!