യുകെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സർപ്രൈസ് സമ്മാനാവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു പ്രത്യകതര സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ഒരു കിടിലം സൈക്കിളാണ് ആ സമ്മാനം.പക്ഷെ ഈ സൈക്കളിന്‍റെ വില കേട്ടാല്‍ ആരായാലും വാ പൊളിച്ചു നില്‍ക്കും. 6000 യു എസ് ഡോളറാണ് ഈ സൈക്കിളിന്റെ വില വരുന്നത്. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയളോം വരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇത്രയും വില കൊടുക്കാന്‍ ഈ സൈക്കിളിന് എന്താണിത്ര പ്രത്യേകതയെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാകും. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച കസ്റ്റം മെയ്‍ഡ് സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത് . നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഫിലാഡല്‍ഫിയ ഇന്‍ക്വയറിനെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

ജി-7 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ വേറിട്ട സമ്മാനം നല്‍കിയിരിക്കുന്നത് .


Next Post

കുവൈത്ത്: ഇ​ന്ത്യ​ന്‍ എം​ബ​സി​ ഓ​പ​ണ്‍ ഹൗ​സ്​ ജൂ​ണ്‍ 23 ന്

Sun Jun 20 , 2021
കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടു​ത്ത ഓ​പ​ണ്‍ ഹൗ​സ്​ ജൂ​ണ്‍ 23 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കും. ഓ​ണ്‍​ലൈ​ന്‍ ഓ​പ​ണ്‍ ഹൗ​സി​ന്​ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ നേ​തൃ​ത്വം ന​ല്‍​കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ കു​വൈ​ത്ത്​ സ​ന്ദ​ര്‍​ശ​ന​വും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തിന്‍റെ ​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും യോഗത്തില്‍ ച​ര്‍​ച്ച നടത്തും . സൂം ​ആ​പ്ലി​ക്കേ​ഷ​നി​ല്‍ 920 8479 1973 എ​ന്ന ​െഎ​ഡി​യി​ല്‍ 558706 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ കു​വൈ​ത്തി​ലെ എ​ല്ലാ […]

You May Like

Breaking News

error: Content is protected !!