യു.കെ: ഫൈസർ, ആസ്ട്രാസെനെക്ക വാക്‌സിനുകൾ കൊവിഡ് ഡെൽറ്റാ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം

ലണ്ടന്‍: യു കെയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ആല്‍ഫാ വകഭേദത്തെക്കാളും അപകടകരമാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വേരിയന്റ് എന്ന് ബ്രിട്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആല്‍ഫാ വകഭേദത്തെ അപേക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണം ഡെല്‍റ്റാ വകഭേദത്തില്‍ ഉയര്‍ന്നേക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം കൊവിഡ് വാക്സിനുകളായ ഫൈസറും ആസ്ട്രാസെനെക്കയും ഡെല്‍റ്റാ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന കണ്ടെത്തല്‍ ആശ്വാസം നല്‍കുന്നുണ്ട്. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആസ്ട്രാസെനെക്ക വാക്സിന്‍ സ്വീകരിച്ചവരെക്കാളും പ്രതിരോധ ശേഷി കൂടുതലുണ്ടായിരുന്നെന്നും പഠനങ്ങള്‍ കാണിക്കുന്നു.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് ഈ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്. എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനങ്ങള്‍ അനുസരിച്ച്‌ ഫൈസര്‍ വാക്സിന്‍ ആല്‍ഫാ വകഭേദത്തിനെതിരായി 92 ശതമാനം സംരക്ഷണവും ഡെല്‍റ്റാ വകഭേദത്തിനെതിരായി 79 ശതമാനം സംരക്ഷണവും നല്‍കുന്നുണ്ട്.

Next Post

യുകെ: ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍ക്ക് ഒ​രു ബി​ല്യ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് ജി7 ​ഉ​ച്ച​കോ​ടി

Wed Jun 16 , 2021
ല​ണ്ട​ന്‍: വ​രു​മാ​നം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഒ​രു ബി​ല്യ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ഖ്യാ​പ​നം. ലോ​ക​ത്തി​നെ​യാ​കെ വാ​ക്സി​നേ​റ്റ് ചെ​യ്യു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടാ​ണി​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ദേ​ശീ​യ​വാ​ദ​ത്തി​ല്‍ അ​ധി​ഷ്ടി​ത​മാ​യ സ​മീ​പ​ന​ങ്ങ​ള്‍ നി​രാ​ക​രി​ക്കു​മെ​ന്നും ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ജോ​ണ്‍​സ​ണ്‍ വ്യ​ക്ത​മാ​ക്കി. ജി7 ​മു​റു​കെ​പ്പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി7 ​രാ​ജ്യ​ങ്ങ​ള്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്നും ബോ​റി​സ്. 2050 ആ​കു​ന്ന​തോ​ടെ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ […]

You May Like

Breaking News

error: Content is protected !!