യുകെ: ഒരു വര്‍ഷത്തിലേറെയായി കോവിഡിനോട് പോരാട്ടം നടത്തുന്ന 49 കാരനായ ജേസണ്‍ കെല്‍ക്ക്​ മരണത്തിന് കീഴടങ്ങി

ലണ്ടന്‍: 2020 മാര്‍ച്ചില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച്‌ ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിഞ്ഞ 49 കാരനായ ജേസണ്‍ കെല്‍ക്ക്​ മരണത്തിന് കീഴടങ്ങി. ജേസണ്‍ ലീസ്​സിലെ സെന്‍റ്​ ജെയിംസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം.

14 മാസത്തോളം ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞുകൂടിയ അദ്ദേഹം ഒടുവില്‍ ചികിത്സ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരണം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31നാണ് ജേസണ്‍ ആശുപത്രിയിലെത്തിയത്. ടൈപ്പ്​ രണ്ട്​ പ്രമേഹവും ആസ്​തമ രോഗിയുമായിരുന്നു അദ്ദേഹം. ശ്വാസകോശവും വൃക്കയും തകരാറിലായതോടെ അദ്ദേഹത്തെ അത്യാഹിത വിഭാ​ഗത്തിലേക്ക് മാറ്റി.

കഴിഞ്ഞ മാര്‍ച്ചില്‍ 15 ദിവസത്തോളം ജേസണ്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു. മെയില്‍ ആരോഗ്യനില വീണ്ടും വഷളാകുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. ഇതോടെയാണ് ഇനി ചികിത്സ വേണ്ടെന്ന് ജേസണ്‍ തീരുമാനമറിയിച്ചത്.

ഇനി ഇതുപോലെ ജീവിക്കാന്‍ കഴിയില്ലെന്ന്​ അദ്ദേഹം മനസില്‍ ഉറപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ ആശുപത്രി വാസം ഉപേക്ഷിച്ച അദ്ദേഹം ഏതാനും​ മണിക്കൂറുകള്‍ കുടുംബവുമായി ചിലവഴിച്ചതിന് പിന്നാലെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

Next Post

യുകെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സർപ്രൈസ് സമ്മാനാവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

Sun Jun 20 , 2021
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു പ്രത്യകതര സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ഒരു കിടിലം സൈക്കിളാണ് ആ സമ്മാനം.പക്ഷെ ഈ സൈക്കളിന്‍റെ വില കേട്ടാല്‍ ആരായാലും വാ പൊളിച്ചു നില്‍ക്കും. 6000 യു എസ് ഡോളറാണ് ഈ സൈക്കിളിന്റെ വില വരുന്നത്. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയളോം വരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇത്രയും വില കൊടുക്കാന്‍ ഈ സൈക്കിളിന് എന്താണിത്ര പ്രത്യേകതയെന്ന് ചിലര്‍ […]

Breaking News

error: Content is protected !!