യു.കെ: ഹാരി – മേഗന്‍ ദമ്പതികളുടെ കുഞ്ഞിന് ‘രാജകുമാരന്‍’ എന്ന പദവി നൽകില്ല – രാജകുടുംബം

ലണ്ടൻ: ഹാരി – മേഗന്‍ ദമ്ബതികളുടെ കുഞ്ഞിന് ‘രാജകുമാരന്‍’ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വെളിപ്പെടുത്തി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജപദവിയിലുള്ളവരുടെ എണ്ണം ചാള്‍സ് രാജകുമാരന്‍ കുറക്കാന്‍ നീക്കമിടുന്നെന്നാണ് ലഭിക്കുന്ന സൂചന.

രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിശദീകരണം.ഹാരിയുടേയും മേഗന്‍റെയും പുത്രനായ ‘ആര്‍ക്കി ‘രാജപരമ്ബരയുടെ ഏഴാംതലമുറയിലാണ് വരുന്നത് .അതെ സമയം പുത്രന്‍റെ സുരക്ഷക്കുവേണ്ടി ബക്കിങ് ഹാം പാലസ് പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹാരിയും മേഗനും നേരത്തേ അറിയിച്ചിരുന്നു വംശീയ അധിക്ഷേപം നേരിടുന്നുവെന്ന ആരോപണവുമായി ബക്കിങ് ഹാം പാലസില്‍ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ മേഗനോടും ഹാരിയോടും വിദ്വേഷത്തിലാണെന്നും പ്രചരണമുണ്ട്. എന്നാല്‍ നിലവിലുള്ള നിയമമനുസരിച്ച്‌ സസക്സില്‍ വളരുന്ന ലിലിബെറ്റിനും ആര്‍ക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടര്‍ച്ചാവകാശവും അതിനാല്‍ രാജകുമാരന്‍ എന്ന പദവിയും ലഭിചേക്കുമെന്നാണ് വിവരം .

Next Post

യു.എസ്.എ: ഗർഭച്ഛിദ്ര വിഷയം - ബൈഡനെതിരെ യു.എസ് സഭ നേതൃത്വം

Tue Jun 22 , 2021
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്കി സഭ നേതൃത്വം. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ വിലക്കണമെന്ന നിലപാടാണ് സഭ നേതൃത്വത്തിന്റേത്. ഇവര്‍ക്കെതിരെ കുര്‍ബാന വിലക്കുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് അമേരിക്കയിലെ റോമന്‍ കാത്തലിക് ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ ദിവസങ്ങളായി നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നിനെതിരെ മൂന്നു വോട്ടുകള്‍ക്കാണ് വിലക്കിന് അനുമതി ലഭിച്ചത്. വിലക്കിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരസ്യ പിന്തുണയുമുണ്ട്. അതാണ് […]

Breaking News

error: Content is protected !!