കുവൈത്ത്: പ്രവാസി കാര്‍ഷിക തൊഴിലാളികളെ നിയമിക്കാം – കുവൈറ്റ് ഫാര്‍മേഴ്‌സ് യൂണിയന് കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പ്രവാസി കൃഷിക്കാരെയും അനുബന്ധ തൊഴിലാളികളെയും നിയമിക്കാനുള്ള കുവൈറ്റ് ഫാര്‍മേഴ്‌സ് യൂണിയന്റെ അപേക്ഷയ്ക്ക് കൊറോണ എമര്‍ജന്‍സി കമ്മിറ്റി അംഗീകാരം നല്‍കി. സുരക്ഷാ പ്ലാറ്റ്‌ഫോമിലൂടെ, ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിയമനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.

നിലവിലുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി, വിദേശത്തുനിന്നുള്ള കാര്‍ഷിക തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കിയ കൊറോണ എമര്‍ജന്‍സി കമ്മിറ്റിക്ക് യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ദമ്മാക്ക് നന്ദി അറിയിച്ചു.

Next Post

യു.എ.ഇ: ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു - ഹെല്‍ത്ത് അതോറിറ്റി

Wed Jun 30 , 2021
ദുബൈ | ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എല്ലാ ഡിഎച്ച്‌എ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഇന്നലെ മുതല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് ഡിഎച്ച്‌എയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ 800342 ല്‍ ഡിഎച്ച്‌എ വാട്ട്‌സ്‌ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യണം. ദുബൈയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്ന പ്രവര്‍ത്തനം ഡിഎച്ച്‌എ തുടരുകയാണെന്ന് ലത്തീഫ ഹോസ്പിറ്റല്‍ […]

You May Like

Breaking News

error: Content is protected !!