യുകെ: ഇംഗ്ലീഷ് മണ്ണിൽ ഒരു ഇറ്റാലിയൻ വീര ഗാഥ !

റോമൻ സാമ്രാജ്യത്തിൻ്റെ ചാവേർ പോരാളികളായ ഇറ്റാലിയൻ സൈന്യം ഇംഗ്ലണ്ടിന്റെ യുവ രക്തം തുളുമ്പുന്ന സിംഹരാജാക്കന്മാരെ മലർത്തിയടിച്ചു.. യൂറോ 2021ൽ വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ച് ഇറ്റലി …. വെംബ്ലിയിൽ വെച്ച് നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു…
റഗുലേഷൻ ടൈമും കടന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ആയിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം… 1-1 എന്ന നിലയിലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.

കീരെൻ ട്രിപ്പിയറിന്റെ അളന്നു മുറിച്ചുള്ള ക്രോസ്സ് ലുക്ക് ഷോ അതി മനോഹരമായ ഹാഫ് വോളിയിലൂടെ പോസ്റിലുരസ്സി വലക്കകത്തേക്ക് പറത്തി… ഗോൾ മടക്കാൻ ഇറ്റലി കിണഞ്ഞു പരിശ്രമിച്ചു… ടൂർണമൻ്റിൽ ഇത് വരെ ഒരേ ഒരു തവണ മാത്രം കീഴടങ്ങിയ പിക്ക് ഫോടും ഇംഗ്ലിഷ് പ്രതിരോധവും തിരമാല കാണക്കെയുള്ള ഇംഗ്ലീഷ് ആക്രമണങളെ അതി സമർത്ഥമായി തടഞ്ഞു നിർത്തി… എന്നാൽ രണ്ടാം പകുതിയുടെ 67 ആം മിനിറ്റിൽ ലിയനാർഡോ ബൊനൂച്ചി കോർണർ കിക്കിൽ നിന്നും സമനില പിടിച്ചു… 90 മിനിറ്റിൽ 1-1 എന്ന സ്കോർ നിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

ഇത് ഒരു പുതു യുഗ പിറവിയുടെ നാന്ദിയാകട്ടെ… യൂറോപ്പിലെ രാജാക്കന്മാർ , ചക്രവർത്തിമാർ …ഇനി ഇവരാകുമോ അടുത്ത വർഷം ഖത്തറിൽ ലോകവും കീഴടക്കി ഭരിക്കുക …. ഇതിനുള്ള ഉത്തരം ലഭിക്കാൻ ഇനി അധിക നാൾ കാത്തിരിക്കേണ്ട… അത്തറിൻ്റെ മണമുള്ള ഖത്തറിൽ ഒരു ഇറ്റാലിയൻ വസന്തം പൂവണിയുമോ…

Next Post

ഒമാൻ: കോവിഡ്​ ബാധിച്ച് രണ്ട്​ കോഴിക്കോട്​ സ്വദേശികൾ മരിച്ചു

Mon Jul 12 , 2021
മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലിരുന്ന രണ്ട്​ മലയാളികള്‍ കൂടി ഒമാനില്‍ മരിച്ചു. കോഴിക്കോട്​ സ്വദേശികളാണ്​ മരണപ്പെട്ടത്​. തിരുവമ്ബാടി സ്വദേശി കൂളിപ്പൊയില്‍ ഉസ്മാ​െന്‍റ മകന്‍ കെ.യു നൗഫല്‍(31) ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയിലാണ്​ മരിച്ചത്​. അല്‍ ഹെയ്​ലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഖദീജ മാതാവും ഹന്നാ ഫാത്തിമ ഭാര്യയുമാണ്​. മകന്‍: അമന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അഫ്സല്‍, ഫസ്‌ലാ. ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി അബ്​ദുല്‍ ഗഫൂര്‍ (46) മസ്കത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ […]

You May Like

Breaking News

error: Content is protected !!