യൂറോ കപ്പും കോപ്പ അമേരിക്കയും ബാക്കി വെച്ചത് !

-ഷൗഹർ. എം-

റൊസാരിയോ തെരുവിലെ രാജകുമാരൻ മെസ്സി ലോക ഫുട്ബോളിന് വേണ്ടി നകിയ സംഭാവനകൾ ചെറുതല്ല… 6 ബാലൻ ഡി ഓർ പുരസ്കാരം നേടിയപ്പോഴും ഒരു അന്താരാഷ്ട്ര കിരീടമെന്ന കിട്ടാക്കനി തേടിയുള്ള പ്രയാണം ഇവിടെ അവസാനിക്കുന്നു… അദ്ദേഹം ഇന്ന് ഒരു യുഗ പുരുഷനാണ്, അവരുടെ എക്കാലത്തെയും സൂപ്പർ ഹീറോ.. മറഡോണ എന്ന ഇതിഹാസത്തിൻ്റെ മുകളിലാണ് ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനം….

1986 ൽ മറഡോണ നേടിയ വിശ്വ കിരീടം ഒരിക്കൽ കൂടി താൻ ജനിച്ചു വളർന്ന റൊസാരിയോ തെരുവുകാർക്ക് സമ്മാനിക്കാൻ കോപ്പ അമേരിക്ക ജേതാവായ മെസ്സിക്ക് 2022 ൽ ഖത്തറിൽ കഴിയുമോ … മറഡോണ എന്ന ഫുട്ബാൾ ദൈവത്തിനു സ്വർഗ്ഗത്തിൽ ഇരുന്നു അത് കണ്ടൂ ആസ്വദിക്കാൻ വേണ്ടി മെസ്സി ലോക കിരീടം തൻ്റെ കൈപ്പിടിയിൽ ഒതുക്കുമോ…. ആരാധകർ ഇമവെട്ടാതെ ആ അസുലഭ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു…..

ഫുട്ബോൾ എന്ന് പറഞ്ഞാൽ മലയാളികൾക്ക് വാക്കുകൾക്കുമപ്പുറം പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയാത്ത വികാരമാണ്….ഭാഷയും, ദേശവും, തീർത്ത അതിർവരമ്പുകൾ ഭേദിക്കാൻ കെല്പുള്ള ശക്തി കാൽപന്തിനുണ്ട്… പലപ്പോഴും ഈ വലിയ ലോകം ഒരു ചെറിയ കാൽപന്തിനോളം ചെറുതാകുന്നത് കാൽപന്തുകളിയെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന ആരാധക കൂട്ടം തന്നെയാണ്.

ലോകത്തിൻ്റെ എത് കോണിൽ പോയാലും അവിടെ ഒരു മലയാളിയെങ്കിലും കാണും, ആ ഹൃദയത്തിനകത്ത് ഫുട്ബോളിനോടുളള അടങ്ങാത്ത അധിനിവേശവും… വൻകരകളുടെ ആഘോഷമായ യൂറോ കപ്പും, കോപ്പ അമേരിക്കയും അത്രമേൽ പ്രിയപപെട്ടതാണ് ഈ ആരാധക കൂട്ടായ്മക്ക്…

ഇത്തവണ യൂറോപ്പിലെ 11 രാജ്യങ്ങളിലെ 11 നഗരങളിലായിട്ടാണ് യൂറോ അരങേറിയത്…
കോപ്പയാകട്ടെ ഏറെ നാളത്തെ അനിശ്ചിതത്തിനൊടുവിൽ ബ്രസീലിലാണ് നടത്തിയത്.
കൊറോണ മഹാമാരി മൂലം കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു ഈ രണ്ട് ടൂർണമെന്റുകളും…
റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ജൂൺ 11 ന് ഉത്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ ഇറ്റലി തുർക്കിയുമയി മാറ്റുരച്ചു…. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ വിജയം…
കഴിഞ്ഞ ലോക കപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലിയുടെ പുതു യുഗ പിറവിയാണോ ഇതെന്ന് ആ മത്സര ശേഷം പലരും ശങ്കിച്ചു…

ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റ് നിലവിലെ ലോക ജേതാക്കളായ ഫ്രാൻസ് തന്നെയായിരുന്നു…6 വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് കരീം ബെൻസിമയെ തിരിച്ച് വിളിച്ചത് ഫ്രാൻറിനെ ഒന്നൂടെ ശക്തരാക്കി…
പോൾ പോഗ്ബ , ഗ്രീസ്മാൻ, എംബാപ്പെ തുടങ്ങിയ ലോകോത്തര നിരയുമായി വന്ന ഫ്രാൻസ് വെറും കടലാസ് പുലികൾ മാത്രമായ്… പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് പുറത്താകാനായിരുന്നു വിധി… ജർമനിയും , പോർച്ചുഗലും ഹംഗറിയും ഉൾപെട്ട ഗ്രൂപ്പിൽ ആയിരുന്നു ഫ്രാൻസ്… ഇത് തന്നെയാണ് യൂറോയിലെ മരണ ഗ്രൂപ്പും… സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലും, തോമസ് മുളളറുടെ ജർമനിയും പ്രീ ക്വാർട്ടറിൽ തന്നെ യൂറോ കപ്പിനോട് വിട പറഞ്ഞു…

ടൂർണമൻ്റിലെ മികച്ച സ്ക്വാഡുമായി സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങിയവരാണ് തറവാട്ടുകാരായ ഇംഗ്ലണ്ട്… ആദ്യ മത്സരത്തിൽ റഹീം സ്റ്റെർലിങ് നേടിയ ഒരു ഗോളിൽ ലോക കപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ തോൽപിച്ച് കൊണ്ടായിരുന്നു തുടക്കം… അയൽക്കാരായ സ്കോട്‌ലൻഡുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരത്തിൽ ചെക്ക് റിപപബ്ലിക്കിനെ ഒരു ഗോളിന് കീഴടക്കി ഗ്രൂപ്പ് ജേതക്കളായി നോക്കൗട്ടിൽ പ്രവേശിച്ചു…

ഇറ്റലിയും ,ബെൽജിയം, നെതർലൻഡ്സ് എന്നിവർ തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ മത്സരവും വിജയിച്ച് നൊക്കൗട്ടിൽ പ്രവേശിച്ചു…
ഏവരും ഉറ്റുനോക്കിയ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ചിര വൈരികളായ ജർമനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ക്വാർട്ടറിൽ ഇടം പിടിച്ചു… നെതർലാൻഡ്സ്, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാർ പ്രീ ക്വാർട്ടറിൽ തന്നെ നാട്ടിലേക്ക് തിരിച്ച് വിമാനം കയറി…
ടൂർണമെന്റിലെ കറുത്ത കുതിരകളായ ഡെന്മാർക്ക് അക്ഷരാർത്ഥത്തിൽ ആ വിശേഷണം ശെരിവെക്കുന പ്രകടനമാണ് കാഴ്ചവെച്ചത്… തങ്ങളുടെ ആദ്യ രണ്ട് മലസത്തിൽ പരാജയപ്പെട്ടിട്ടും മൂന്നാം മത്സത്തിൽ വിജയിച്ച് ബെൽജിയത്തിന് പിറകിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടം നേടി… ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തങ്ങളുടെ സ്റ്റാർ പ്ലേ മേക്കറായ ക്രിസ്റ്റ്യൻ എറിക്ക്‌സൺ കളിക്കളത്തിൽ കുഴഞ്ഞു വീണിട്ടും തളരാത്ത മനസ്സുമായി സൈമൺ കേറും കൂട്ടരും അദ്ദേഹത്തിന് വേണ്ടി പോരാടി…
ക്വാർട്ടറിൽ ടികി ടാക്ക ഫുട്ബോളുമായി വന്ന സ്പെയിൻ സ്വീസിനെ ഷൂട്ടൗട്ടിൽ കീഴടക്കി… ഇംഗ്ലണ്ട് ഉക്രൈനെ മടക്കി അയച്ചു …. ലോകത്തെ ഒന്നാം റാങ്കുകാരായ ബെൽജിയം ഇറ്റലിയോടു തോറ്റ് മടങ്ങി… ഡെന്മാർക്ക് ചേക്കിനെ കീഴടക്കി…

സെമിയിൽ ഇംഗ്ലണ്ട് പോരാട്ട വീര്യത്തിന്റെ ഉത്തമ ഉദാഹരണമായ ഡാനിഷുകാരെ എക്സ്ട്രാ ടൈമിൽ മറി കടന്നു
ഇറ്റലി സ്പെയിനിനെ ഷൂട്ടൗട്ടിൽ കീഴടക്കി

സാംബ നൃത്തച്ചുവടുകൾ കൊണ്ട് കാണികളെ എന്നും വിസ്മയത്തിൻ്റെ വിരുന്നൂട്ടുന ബ്രസീലുകാർക്ക് പെലെയുടെ കാല ശേഷം ലഭിച്ച ഒരു മഹാ പ്രതിഭ തന്നെയാണ് സുൽത്താൻ എന്ന വിളി പേരുള്ള നെയ്മർ… തൻ്റെ യഥാർത്ഥ പിൻഗാമിയെന്ന് ഫുട്ബാൾ ചക്രവർത്തി സാക്ഷാൽ പെലെ തന്നെ പലപ്പോഴായി തുറന്നു പറഞ്ഞു കഴിഞ്ഞു… ചടുലമായ വേഗതയും, ഇരു കാലുകൾ കൊണ്ട് അസ്ത്ര വേഗത്തിൽ ഷോട്ട് ഉത്തിർക്കാൻ നെയ്മറിനുളള വൈഭവവും അപാരം തന്നെ… 2013 കോൺഫെഡറേഷൻസ് കപ്പ് ബ്രസീലിനു നേടി കൊടുകുനതിൽ നെയ്മർ വഹിച്ച പങ്ക് അത്രക്കും വലുതാണ്… അടുത്ത ലോക കപ്പിൽ ബ്രസീലിയൻ പ്രതീക്ഷകൾ മുഴുവൻ അദ്ദേഹത്തിന്റെ ചുമലിൽ തന്നെ… 2022 ൽ 20 വർഷത്തെ ലോക കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് അറുതി വരുത്താൻ നെയ്മറിന് കഴിയുമോ എന്നാണ് ഫുട്ബാൾ ലോകം ആവേശത്തോടെ ഉറ്റു നോക്കുന്നത്

ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് പുതുയുഗ പിറവി തേടുന്ന ഇറ്റലിയെ നേരിട്ടു… ഇവിടെയും ഷൂട്ടൗട്ട് എന്ന ബാലി കേറാ മലയായ ഷൂട്ടൗട്ടിൽ പരാജയത്തിൻ്റെ കൈപുനീർ കുടിക്കാനായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ ഇംഗ്ലീഷ് വിധി… 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്… ലുക്ക് ഷോ ഇംഗ്ലണ്ടിന് ലീഡ് നൽകി ലിയനാർഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു…
ഷൂട്ടൗട്ടിൽ ജിജി ഡോണറുമ വീര പുരുഷനായി ഭവിച്ചപ്പോൾ കിരീടം റോമിലെക്ക് പറന്നു… 55 വർഷമായി ഒരു കിരീടത്തിനു വേണ്ടിയുള്ള ഇംഗീഷ് ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുന്നു…

മലയാളികൾക്ക് പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ഫുട്ബാൾ പ്രേമികൾ ഒരുപാട് ആരാധിക്കുന്ന രണ്ട് സൗത്ത് അമേരിക്കൻ ടീമുകളാണ് അർജൻ്റീനയും ബ്രസീലും… സാംബ നൃത്ത ചൂവടുകളുമായി വരുന്ന ബ്രസീലും സൗന്ദര്യ ഫുട്ബാളിൻ്റെ വക്താക്കളായ അർജൻ്റീനയും ഇല്ലാതെ ഫുട്ബോൾ പൂർണ്ണമാകുകയില്ല…. ഈ രണ്ട് ടീമുകളാണ് ഇത്തവണ കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റു മുട്ടുന്നത് എന്നറിഞ്ഞപ്പോൾ തന്നെ ആരാധകർക്ക് ആവേശത്തിൻ്റെ പെരുന്നാൾ തന്നെ ആയിരുന്നു… അത്ര മേൽ മലയാളികൾ ഈ രണ്ട് ടീമുകളെ സ്നേഹിക്കുന്നു, അവർക്ക് വേണ്ടി ആർപ്പു വിളിക്കുന്നു… ശക്തമായി വാദിക്കുന്നു…ലോക കപ്പിൻ്റെ അതേ ആവേശം അത് വരെ തണുത്ത പടക്കം പോലെ ആയിരുന്ന കൊപ്പയേ തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് പോലെ വർണ്ണ ശബലമാക്കി… എല്ലായിടത്തും മലയാളികൾക്ക് ചർച്ച ഈ രണ്ട് സൗത്ത് അമേരിക്കൻ ടീമുകളെ പറ്റി മാത്രമായി…. 28 വർഷത്തെ കിരീട വരൾച്ചക്ക് വേണ്ടിയുള്ള അക്ഷമമായ കാത്തിരിപ്പ് എയ്ഞ്ചൽ ഡി മരിയ എന്ന മാലാഖയുടെ ഗോളിലൂടെ മെസ്സി എന്ന ആരാധകരുടെ മിശിഹ സ്വന്തമാക്കി… മുമ്പ് 4 തവണ ഫൈനലിൽ കാലിടറിയ മെസ്സിയെ അഞ്ചാം തവണ ഭാഗ്യം തുണച്ചു… അവസാനം ആ മഹാ പ്രതിഭ കോപ്പയിൽ മുത്തമിട്ടു…

കാൽപന്തിനെ നെഞ്ചേറ്റിയ മലയാളികൾക്ക് ഈ യൂറോയും കൊപ്പയും നൽകിയ ആവേശം ചെറുതല്ല… ഊണും ഉറക്കവും വെടിഞ്ഞ് അവർ ഫുട്ബോളിന് വേണ്ടി സർവതും സമർപ്പിച്ചു… ഓരോ നിമിഷവും അവർ തങ്ങളുടെ ടീമിൻ്റെ കൂടെ തന്നെയുണ്ട്… ടീമിൻ്റെ ഉയർച്ചയിലും തളർച്ചയിലും….

പട്ടിണിയും പരിവട്ടവുമായി ഇഴഞ്ഞു നീങ്ങുന്ന സൗത്ത് അമേരിക്കൻ ഭൂഖണഡത്തിലെ ജനങ്ങൾ സർവതും മറന്നു ആഘോഷിക്കുന്നത് ഫുട്ബോൾ എന്ന ഉത്സവത്തിന്റെ പേരിലാണ്….ഒരു നേരത്തെ ആഹാരത്തിന്പോലും വകയില്ലാതെ വിഷമിക്കുമ്പോഴും അവിടത്തുകാർ ഫുട്ബോളിനെ ജീവ വായുവായി സ്നേഹിക്കുന്നു…ബ്രസീൽ അർജ്റീന എന്നീ രണ്ട് സൗത്ത് അമേരിക്കൻ ടീമുകളാണ് ആ ഭൂഖണ്ഡത്തിന് ഇത്രയേറെ ലോകമെമ്പാടും ആരാധകരുള്ള ടീമുകളായി മാറ്റിയത്… ആ ആരാധക വൃന്ദത്തിൽ നല്ല ഒരു പങ്ക് വഹിക്കുന്നത് മലയാളികളായ ഫുട്ബോൾ പ്രേമികൾ തന്നെയാണ് എന്ന് നമുക്ക് നിസ്സംശയം പറയാം

യൂറോയും കോപ്പയും മലയാളികൾക്ക് നൽകിയ ആവേശം അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെ നീണ്ടു നിൽക്കുന്നതാണ്…. യൂറോയും കോപ്പയും ഒരു മിനി ലോകകപ്പ് പോലെയാണ് കാല്പന്തിനെ അത്ര മാത്രം പ്രണയിക്കുന്ന മലയാളി ഫുട്ബാൾ പ്രേമികൾ വരവേറ്റത്… രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് കളി നടന്നതെങ്കിലും ആവേശം മുഴുവനും കേരളക്കരയിലായിരുന്നു എന്നതാണ് വാസ്തവം…. വാക്കുകൾ കൊണ്ട് വിവരിച്ചാലും മതിയാവില്ല മലയാളികളുടെ ഫുട്ബോൾ ജ്വരം… ലോകത്തിൻ്റെ ഏത് കോണിലാണേലും ഫുട്ബോളിനോളം പ്രിയപ്പെട്ടതായി മലയാളിക്ക് മറ്റൊന്നുമില്ല…
അത്തറിൻ്റെ മണമുള്ള ഖത്തറിൽ ലോക ഫുട്ബാൾ മാമാങ്കത്തിനായ് അൽ കോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയം ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു..

ഇനി ദിവസങ്ങളെണ്ണിയുളള കാത്തിരിപ്പാണ് നാം ഓരോ മലയാളി ഫുട്ബാൾ പ്രേമികൾക്കും … യോഗ്യത മത്സരങ്ങൾ പുരോഗമിക്കുന്നതേ ഒള്ളു… സൗത്ത് അമേരിക്കയും, യൂറോപ്പും , ഏഷ്യയും, ആഫ്രിക്കയും, വടക്കേ അമേരിക്കയും , ഓഷ്യാനയും തങ്ങളുടെ പ്രതിനിധികളെ ഒരുക്കുന്ന തിടുക്കത്തിലാണ് …. ആരാകും ഖത്തറിൽ സുൽത്താനായി ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18 ന് ലോക കിരീടം ഉയർത്തി ലോക രാജാക്കന്മാർ ആവുക എന്ന ഉത്തരം തേടിയുള്ള അക്ഷമമായ കാത്തിരിപ്പിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകർ … നവംബർ 21 ന് തിരി തെളിയുന്ന ഫുട്ബാൾ മാമാങ്കത്തിന് ഡിസംബർ 18 ന് പുതിയ ഒരു ലോക ചാമ്പ്യൻ ഉടലെടുക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്… നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും, കോപ്പ അമേരിക്ക ജേതാവായ അർജൻ്റീനയും, അഞ്ച് തവണ ലോക കിരീടം ചൂടിയ ബ്രസീലും, യൂറോ കപ്പ് നേടിയ ഇറ്റലിയും, യൂറോപ്യൻ ഫുട്ബാൾ ശക്തികളായ പോർച്ചുഗൽ, ജർമനി, സ്പെയിൻ, തുടങ്ങിയ വന്മ്പൻമാർ തന്നെയാണ് ഇത്തവണയും ആരാധകരുടെ പ്രിയ ടീമുകൾ…

നമുക്ക് കാത്തിരിക്കാം ഡിസംബർ 18 ന് ആരാകും ലോകത്തെ തങ്ങളുടെ കൈകളിൽ ഉയർത്തി പിടിച്ച് അട്ടാഹാസിക്കുന്നത് എന്നറിയാൻ… ഇനി വെറും ഒന്നര വർഷം മാത്രം അകലെയാണ് ലോക ഫുട്ബോൾ മാമാങ്കം… ആരാകും ലോക ചാമ്പ്യന്മാർ എന്നറിയാൻ നാം മലയാളികളായ ഫുട്ബാൾ ആരാധകർ ആവേശത്തിൻ്റെ കൊടുമുടിയിലാണ്…. ഇനി അതറിയാൻ അധിയ നാൾ വേണ്ടി വരില്ല.

Next Post

'മാലിക്': കടലോര മലയാളി ജീവിതവും നിഗൂഢമായ രാഷ്ട്രീയ അജണ്ടകളും !

Sat Jul 17 , 2021
-സിനിമ ഡെസ്ക്- ‘മാലിക്ക്’ എന്ന സിനിമ ബീമാപള്ളി വെടിവെപ്പ് സംബന്ധിച്ച് ഇടതുപക്ഷത്തെ വെളുപ്പിക്കുകയും മുസ്ളീം ലീഗിനെ വേട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഇതിനോടകം ഉയന്നിട്ടുണ്ട്‌. എന്നാൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയമായ നിലപാടും ആയെ എടുക്കാൻ കഴിയുകയുള്ളു. കാരണം ഇതൊരു ട്രൂ ബേസ് സ്റ്റോറി ചെയ്തുള്ള ചിത്രമാണെന്ന് സംവിധായകൻ എവിടെയും പറയുന്നില്ല. മറിച്ച് ഫിക്ഷൻ ആണെന്ന് പല ഇന്റർവ്യൂകളിലും പറയുന്നും ഉണ്ട്. വിവാദങ്ങൾക്കപ്പുറം […]

Breaking News

error: Content is protected !!