‘മാലിക്’: കടലോര മലയാളി ജീവിതവും നിഗൂഢമായ രാഷ്ട്രീയ അജണ്ടകളും !

-സിനിമ ഡെസ്ക്-

‘മാലിക്ക്’ എന്ന സിനിമ ബീമാപള്ളി വെടിവെപ്പ് സംബന്ധിച്ച് ഇടതുപക്ഷത്തെ വെളുപ്പിക്കുകയും മുസ്ളീം ലീഗിനെ വേട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഇതിനോടകം ഉയന്നിട്ടുണ്ട്‌. എന്നാൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയമായ നിലപാടും ആയെ എടുക്കാൻ കഴിയുകയുള്ളു. കാരണം ഇതൊരു ട്രൂ ബേസ് സ്റ്റോറി ചെയ്തുള്ള ചിത്രമാണെന്ന് സംവിധായകൻ എവിടെയും പറയുന്നില്ല. മറിച്ച് ഫിക്ഷൻ ആണെന്ന് പല ഇന്റർവ്യൂകളിലും പറയുന്നും ഉണ്ട്. വിവാദങ്ങൾക്കപ്പുറം സിനിമ എന്ന നിലയിൽ മാലിക് ആസ്വാദ്യകരമാണ്.

ഫഹദിന്റെയും വിനയ് ഫോർട്ടിന്റെയും നിമിഷയുടേയുമെല്ലാം പ്രകടനത്തെ ഉജ്ജ്വലം എന്നു തന്നെ പറയാം.. ഈയടുത്ത കാലത്ത് വന്നതിൽ ഏറ്റവും മികച്ച പെർഫോമൻസുകൾ.
പ്രാധാനമായും തോന്നിയ മറ്റൊരു കാര്യം മാറിയോ പുസ്സൊയുടെ ഗോഡ് ഫാദറും ആയി ചിത്രത്തിനുള്ള ഭീമമായ സാമ്യമാണ്.

പക്ഷെ ലോകത്തിലെ ഏത് ഭാഷയിലെ ഡോൺ, അണ്ടർവേൾഡ് സിനിമയെടുത്താലും അതിൽ ഗോഡ്ഫാദറിന്റെ സ്വാധീനം ഉണ്ടാവും. ഗ്യാങ്‌സ്റ്റർ സിനിമകളിൽ ഗോഡ്ഫാദർ സെറ്റ് ചെയ്ത ബെഞ്ച്മാർക്ക് അത്രയ്ക്കും വലുതാണ്. കമലഹസ്സന്റെ നായകനും തേവർ മകനും അത്തരം മുൻകാല ഗോഡ്ഫാദർ പ്രചോദിതമായ ക്ലാസ്സിക്കുകളാണ്.


നായകൻ,വടചെന്നൈ,തേവർമകൻ എന്നീ ക്ലാസിക് മാനമുള്ള ചിത്രങ്ങളുടെ ക്യാറ്റഗറിയിൽ അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ തീർച്ചയായും ഉള്പെടുത്താമായിരുന്ന ചിത്രമായേനെ മാലിക്.

പക്ഷെ ശക്തമായ കഥാപരിസരവും പെർഫോമൻഡുകളും, മെയ്‌ക്കിങ്ങും കൊണ്ട് മാലിക് സമ്പന്നമാണെങ്കിലും, കഥാപാത്ര സൃഷ്ടിയിലെ കൃത്യത ഇല്ലായ്മ കാരണം ചിത്രം പൂർണത നൽകുന്നില്ല (ഉദാ: ജോജുവിന്റെ കഥാപാത്രം), അതുപോലെ സുലൈമാൻ അലി എന്ന കഥാപാത്രം എങ്ങനെ റമദാ പള്ളിക്കാരുടെ ഗോഡ്ഫാദർ ആയി എന്നത് ശക്തമായി ഫ്ലാഷ്ബാക്കുകളിൽ അടയാളപ്പെടുത്താൻ മഹേഷ് നാരായണന്റെ തിരക്കഥ പര്യാപ്തമായി തോന്നിയില്ല.

എന്നിരുന്നാലും മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ ഗണത്തിൽ മാലിക്കിനെ തീർച്ചയായും പെടുത്താവുന്നതാണ്. അത് പോലെ സാനു ജോൺ വർഗീസിന്റെ മികവുറ്റ ഛായാഗ്രഹണം എടുത്ത് പറയേണ്ടത് തന്നെ ആണ്. മികച്ച തീയേറ്റർ അനുഭവം ആവേണ്ടിയിരുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന അല്പം ന്യൂനതകൾ ഉള്ള ക്ലാസിക്കിന് തൊട്ടടുത്ത് വെച്ച് കപ്പ്‌ നഷ്ടമായി പോയ ചിത്രമായി മാലിക്കിനെ വിശേഷിപ്പിക്കാം.

Next Post

കുവൈത്ത് സാധാരണജീവിതത്തിലേക്ക് - സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്നു

Sat Jul 17 , 2021
കുവൈറ്റ് സിറ്റി : കുവൈറ്റ് മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ നൂറുശതമാനം ജീവനക്കാരും ഓഗസ്റ്റ് 1 ഞായറാഴ്ച മുതല്‍ ഹാജരാകണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൗഹി അറിയിച്ചു. നേരത്തെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇത് സംബന്ധമായ സര്‍ക്കുലര്‍ മുന്‍സിപ്പാലിറ്റി ഓഫീസുകളിലെ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികളായ ജീവനക്കാര്‍, വിട്ടുമാറാത്ത ഹൃദ്രോഗങ്ങള്‍, വൃക്ക തകരാറുകള്‍, കാന്‍സര്‍ രോഗങ്ങള്‍ തുടങ്ങിയ […]

Breaking News

error: Content is protected !!