യു.കെ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കോവിഡ്

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. സാജിദ് ജാവിദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും അതിനാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അനുഭവപ്പെടുന്നതെന്നും സാജിദ് ജാവിദ് പറഞ്ഞു. ഐസൊലേഷനില്‍ പ്രവേശിച്ചെന്നും അതിനാല്‍ വര്‍ക്ക് ഫ്രം ഹോം ആണെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച്‌ 17നാണ് ജാവിദ് ഓക്‌സ്ഫഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരു ഭാഗം പേരും വാക്‌സിന്‍ എടുത്തതായും വൈറസ് ബാധ തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് ജാവിദ് അറിയിച്ചു. അതേസമയം, ഈ വര്‍ഷം ജനുവരി മാസത്തിന് ശേഷം ആദ്യമായി ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകള്‍ അമ്ബതിനായിരത്തിന് മുകളിലെത്തി. 2.75 ലക്ഷമാണ് ബ്രിട്ടനില്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി കോവിഡ് ബാധിതരുടെ എണ്ണം.

Next Post

കുവൈത്ത്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം - സമീപ ഭാവിയില്‍ വീണ്ടുമൊരു കര്‍ഫ്യൂ നടപ്പിലാക്കില്ല

Mon Jul 19 , 2021
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാണെന്നും സമീപ ഭാവിയില്‍ വീണ്ടുമൊരു കര്‍ഫ്യൂ നടപ്പിലാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും കൊവിഡ് പ്രതിരോധത്തിനായുള്ള അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് ജാറല്ലാഹ് വ്യക്തമാക്കി. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ പരമാവധി തടയുകയും വാക്സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗം. അതേസമയം, കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്താതെ നോക്കുകയെന്നതും വ്യാപനം നിയന്ത്രിക്കുന്നതില്‍ […]

Breaking News

error: Content is protected !!