യു.കെ: 154 പേര്‍ക്ക് നോറോ വൈറസ് – കൊവിഡിനോളം പ്രഹരശേഷിയെന്ന് ആരോഗ്യവിദഗ്ധര്‍

ലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആരോഗ്യനിര്‍ദേശങ്ങള്‍ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ബാധ. ഇതിന് കൊവിഡിനോളം പ്രഹരശേഷിയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബ്രിട്ടനില്‍ 154 പേര്‍ക്ക് ഇതുവരെ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ബാധ ഇത്രയേറെ പേര്‍ക്ക് ബാധിക്കുന്നത് ഇതാദ്യമാണ്.
സ്‌കൂളുകളും നഴ്‌സറികളും പോലുള്ള വിദ്യാഭ്യാസസ്ഥാനപങ്ങള്‍ വഴിയാണ് ഇത് പ്രസരിക്കുന്നത്.

വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ഒരു രോഗിക്ക് കോടിക്കണക്കിന് വൈറസിനെ പുറത്തേക്ക് പ്രസരിപ്പിക്കാന്‍ കഴിയും. അതിന്റെ ചെറിയ സ്പര്‍ശം മാത്രംമതി ഒരാളെ രോഗിയാക്കാന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നോറോ വൈറസ് വലിയ ഭീഷണിയായാണ് കരുതപ്പെടുന്നത്.

നേരിട്ടുളള സമ്ബര്‍ക്കം വഴിയാണ് നോറോ വൈറസ് പ്രസരിക്കുന്നത്. നോറോ വൈറസ് ബാധയുള്ളവര്‍ ഭക്ഷണത്തില്‍ സ്പര്‍ശിച്ചാല്‍ അത് കഴിക്കുന്നവര്‍ക്കും രോഗം പകരും.

Next Post

ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു

Tue Jul 20 , 2021
മക്ക: ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. മിനായിലെ ജംറകളില്‍ തീര്‍ഥാടകര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഇന്നലെ പകല്‍ മുഴുവന്‍ അറഫയിലും രാത്രി മുസ്ദലിഫയിലും ആരാധനാ കര്‍മങ്ങളുമായി കഴിഞ്ഞ ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തി. മിനായിലെ ജംറകളില്‍ തീര്‍ഥാടകര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഇന്നലെ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ കൊണ്ട് മൂന്നു ജംറകളില്‍ പ്രധാനപ്പെട്ട ജംറതുല്‍ […]

Breaking News

error: Content is protected !!