ലണ്ടൻ: ഹാരി രാജകുമാരന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകാന്‍ ഒരുങ്ങുന്നു

ലണ്ടൻ: സ്വകാര്യവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള ഹാരി രാജകുമാരന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകാന്‍ ഒരുങ്ങുന്നു. ജീവിതത്തിലുടനീളം സംഭവിച്ച പിഴവുകള്‍, ഉള്‍ക്കൊണ്ട പാഠങ്ങള്‍ എന്നിവ ഹാരിയുടെ പുസ്തകത്തില്‍ സത്യസന്ധമായി വെളിപ്പെടുത്തുമെന്ന് പ്രസാധകസ്ഥാപനമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി.

ബ്രിട്ടീഷ് രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം ഏറെക്കുറെ ദുര്‍ബലമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്. കൂടാതെ രാജകുടുംബത്തില്‍ നിന്ന് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച്‌ ഹാരിയുടെ പത്‌നി മേഗന്‍ വെളിപ്പെടുത്തിയിരുന്നു. രാജകുടുംബവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഹാരിയും മേഗനും യുഎസിലേക്ക് താമസം മാറുകയും ചെയ്തു.

ആദ്യമായാണ് രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ഇത്തരമൊരു പുസ്തകം പുറത്തു വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Next Post

തിരുവനന്തപുരം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം - മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം

Tue Jul 20 , 2021
തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതി എന്‍സിപി അന്വേഷിക്കും. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് മന്ത്രി കുടുങ്ങിയത്. […]

You May Like

Breaking News

error: Content is protected !!