ഖത്തർ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിർബന്ധം

ദോഹ: റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന് പുതിയ നിര്‍ദേശം. ഖത്തറില്‍ അംഗീകാരമുള്ള വാക്സിന്റെ രണ്ട് ഡോസും എടുത്ത് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് നേരത്തേയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നത്.

പൂര്‍ണമായും വാക്‌സിനെടുത്ത് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓതറൈസേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്താനാവുക. എന്നാല്‍ ഇങ്ങനെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമാണെന്ന നിര്‍ദേശം ഇമെയില്‍ വഴി ലഭിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

ഇമെയില്‍ സന്ദേശത്തില്‍ ഖത്തറിലേക്കുള്ള യാത്ര അപ്രൂവ് ചെയ്തതായി പറയുന്നുണ്ടെങ്കിലും സന്ദേശത്തിന്റെ അവസാന ഭാഗത്താണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം ചേര്‍ത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം ഇമെയില്‍ സന്ദേശത്തിലെ നിര്‍ദ്ദേശങ്ങള്‍ അതേപോലെ പാലിക്കാനാണ്.

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടതില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രാ നയത്തില്‍ പറയുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. എന്നാല്‍ ഇ മെയിലിലെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത് യാത്ര ചെയ്ത ശേഷം ഖത്തര്‍ വിമാനത്താവളത്തിലെ ഡിസ്‌കവര്‍ ഖത്തര്‍ ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെട്ട് തുക റീഫണ്ട് ചെയ്യാന്‍ ശ്രമിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. എന്നാല്‍ ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നതാണ് യാത്രക്കാരെ വിഷമസന്ധിയിലാക്കിയിരിക്കുന്നത്.

Next Post

ഒമാൻ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വുമുള്ള നാ​ശം - ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം - വില വർധനവില്ലെന്ന്​ ഉറപ്പാക്കും

Sat Jul 24 , 2021
മ​സ്​​ക​ത്ത്​: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും നാ​ശം വി​ത​ച്ച സൂ​ര്‍ വി​ലാ​യ​ത്തി​ല്‍ അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി. സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ടോ​യെ​ന്നും നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്. വി​പ​ണി നി​രീ​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍​ക്ക്​ രൂ​പം ന​ല്‍​കി​യ​താ​യി തെ​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ അ​വ​ദ്​​ ബി​ന്‍ സ​ഈ​ദ്​ അ​ല്‍ അ​ല​വി പ​റ​ഞ്ഞു. ഹോ​ട്ട്​​ലൈ​ന്‍ വ​ഴി​യും സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട് […]

Breaking News

error: Content is protected !!