യു.കെ: മണ്ണിനടിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ബോംബ്, ഞെട്ടി തൊഴിലാളികൾ!

ഇംഗ്ലണ്ടിലെ ​ഗൂളിലെ ഒരു പ്രദേശത്തെ കെട്ടിടം പണിക്കിടെയാണ് ഭൂമിക്കടിയില്‍ നിന്നും പൊട്ടിത്തെറിക്കാന്‍ കെല്‍പ്പുള്ള ബോംബ് കണ്ടെത്തി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് പൊട്ടാതെ കിടന്ന ബോംബാണ് ഗൂളിലെ ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്നെത്തിയ പൊലീസ് പ്രദേശം ഒഴിപ്പിച്ചു. റോക്ലിഫ് റോഡിലെ ഒരു കെട്ടിടനിര്‍മ്മാണ പ്രദേശത്താണ് പൊട്ടാതെ കിടന്ന ബോംബ് ഉണ്ടായിരുന്നത്. കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയ തൊഴിലാളി ഇത് മെറ്റല്‍ പൈപ്പോ മറ്റോ ആണെന്നാണ് സംശയിച്ചിരുന്നത്. ബോംബാണ് എന്ന് മനസിലാക്കിയില്ലായിരുന്നു. എന്നാല്‍, അത് ശരിക്കും പുറത്തെത്തിയതോടെ ബോംബ് ആണെന്ന് മനസിലാവുകയും ഉടനെ തന്നെ ബാക്കി കാര്യങ്ങള്‍ നോക്കുകയുമായിരുന്നു. പിന്നാലെ, പൊലീസിനെയും ബോംബ് നിര്‍വീര്യമാക്കാനുള്ള സംഘത്തെയും വിവരമറിയിക്കുകയായിരുന്നു.

ബോംബ് കണ്ടെത്തി 29 മണിക്കൂറിനു ശേഷം നിയന്ത്രിത സ്ഫോടനത്തില്‍ ഇത് പൊട്ടിത്തെറിച്ചു. എത്തിയ ഉടനെ തന്നെ പൊലീസ് സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും പ്രദേശം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. റോഡുകളും അടച്ചിട്ടു. തിരക്ക് കൂടിയ പ്രദേശമായതിനാല്‍ തന്നെ ഒരുമണിക്കൂറെങ്കിലും വേണ്ടി വന്നു ആളുകളെ ഒഴിപ്പിക്കാന്‍. അപകടസാധ്യത സംശയിച്ച്‌ എട്ട് വീടുകളെങ്കിലും ഒഴിയാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഏതായാലും നിയന്ത്രിത സ്ഫോടനത്തിലൂടെ അതില്ലാതാക്കിയതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

ഇതുപോലെ ലോകത്തിന്റെ പലയിടങ്ങളിലും യുദ്ധസമയങ്ങളില്‍ പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ ജനങ്ങളില്‍ അപകടം വരുത്തിവയ്ക്കാറുണ്ട്.

Next Post

യു.കെ: കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും

Sun Jul 25 , 2021
ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും കണ്ടെത്തി. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബി.1.621. എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച്‌ തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.റിപ്പോര്‍ട്ട് ചെയ്ത മിക്ക കേസുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവില്‍ യു.കെ.യില്‍ കമ്മ്യൂണിറ്റി […]

You May Like

Breaking News

error: Content is protected !!