ടോക്കിയോ ഒളിമ്പിക്സ്: വെള്ളിത്തിളക്കവുമായ് മീരാഭായ് ചാനു

2021 ൽ രാജ്യത്തിന് ആദ്യ മെഡൽ സമ്മാനിച്ച് മീരാഭായ് ചാനു… വനിതകളുടെ 49 കിലോഗ്രാം ഭാരോധ്വാഹനത്തിലാണ് രാജ്യത്തിൻ്റെ അഭിമാനമായി മീരയുടെ വെള്ളി മെഡൽ നേട്ടം… ഇത് ഇന്ത്യയുടെ പുത്തൻ പ്രതീക്ഷകളുടെ തുടക്കമാവുമെന്ന പ്രത്യാശയിലാണ് ഇന്ത്യൻ ജനത മുഴുവനും…. മറ്റുള്ള അത്ലീറ്റുകൾക്ക് ഒരു വലിയ പ്രചോദനം തന്നെയാണ് ഈ വെള്ളി മെഡൽ…. മേളയിൽ ഇനി അടുത്ത ഇന്ത്യൻ മെഡൽ മിന്നിത്തിളങ്ങുന്ന സ്വർണ്ണ ശോഭയുളളതാകുമോ എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്

പുരാതന ഗ്രീസിലെ ഏഥൻസിൽ ദേവന്മാരെയും ദേവതകളെയും സാക്ഷിയായി ദീപം തെളിയിച്ച് തുടക്കമറിയിക്കുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് ജപ്പാനിലെ തലസ്ഥാന നഗരിയായ ടോക്കിയോയിൽ ഇന്നലെ ഔദ്യോഗികമായി ദീപം കൊളുത്തി…. ജാപ്പനീസ് ടെന്നിസ് കളികാരിയായ നവോമി ഒസാക്കയാണ് ഒളിമ്പിക് ടോർച്ചിനാൽ പ്രകാശം വിടർത്തിയത്… 200 ലേറെ രാജ്യങ്ങൾ ഒരു കുടക്കീഴിൽ അണിനരക്കുന്ന ലോകത്തെ ഏറ്റവും വലിയ കായിക മേളയാണ് ഒളിമ്പിക്സ്… 2020 ൽ നടക്കേണ്ടിയിരുന്ന ഈ കായിക മാമാങ്കം കൊറോണ മഹാമാരി കാരണമാണ് 2021 ലേക്ക് മാറ്റിയത്… അത്രയേറെ അനിശ്ചിതം നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരു വർഷം

നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയും തങ്ങളുടെ സംഘവുമായി ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് ടോക്കിയോയിലേക്ക് വിമാനം കയറിയത്….. ഇത്തവണയും വാനോളമാണ് അവർക്കുമേൽ കായിക പ്രേമിയായ ഓരോ ഇന്ത്യൻ ആരാധകൻ്റെയും പ്രതീക്ഷ…. ഒരു മെഡൽ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി , സ്വന്തം മാതൃ രാജ്യത്തിന്റെ യശസ്സുയർത്താനാണ് ഓരോ ഒളുമ്പ്യനും ടോക്കിയോയിൽ മാറ്റുരക്കുനത്…. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ ഇന്ത്യ തങ്ങളുടെ പ്രതിനിധികളായി ടോക്കിയോയിലേക്ക് അയച്ചിട്ടുളളത്

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ തങളുടേതായ നേട്ടങ്ങൾ സ്വന്തമാക്കാൻ കെല്പുള്ള ഒരുപിടി ലോകോത്തര താരങ്ങളായി തന്നെയാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിന് വേണ്ടി അണിഞ്ഞൊരുങി ടോക്കിയോയിൽ വന്നിട്ടുളളത്… ലോകത്തിൻ്റെ നെറുകയിൽ മുടിചൂടാമന്നന്മാരായി രാജകീയമായ് തന്നെ നമ്മുടെ ത്രിവർണ്ണ പതാക പാറി പറത്താൻ അവർ ഓരോരുത്തർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ കായിക പ്രേമികൾ…. ഈ മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കാൻ ഓരോ ഒളിമ്പ്യനും സാധിക്കുമെന്ന ദൃഡവിശ്വാസത്തോടെ കാത്തിരിക്കുന്നു നാമേവരും.

Next Post

കുവൈത്ത്: ടോക്കിയോ ഒളിമ്പിക്‌സില്‍ കുവൈറ്റിന് ആദ്യ മെഡല്‍ നേടികൊടുത്തത് 58കാരൻ

Mon Jul 26 , 2021
കുവൈത്ത്: ടോക്കിയോ ഒളിമ്ബിക്‌സില്‍ കുവൈറ്റിന് ആദ്യ മെഡല്‍. ഷൂട്ടിങില്‍ 58-കാരനായ അബ്ദുല്ല അല്‍ റാഷിദിയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദിയുടെ നേട്ടം. ‘ എനിക്ക് 58 വയസുണ്ട്. ഏറ്റവും പ്രായമേറിയ ഷൂട്ടര്‍ ആണ് ഞാന്‍. വെങ്കല മെഡല്‍ എനിക്ക് സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നു. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. പാരീസ് ഒളിമ്ബിക്‌സില്‍ ഞാന്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നു. അന്ന് എനിക്ക് 61 വയസാകും’-അബ്ദുല്ല അല്‍ റാഷിദി പറഞ്ഞു.

Breaking News

error: Content is protected !!