യു.കെ: വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു

ലണ്ടന്‍: സാമ്ബത്തിക കുറ്റവാളി വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നീക്കം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ലോകമെമ്ബാടുമുളള ആസ്തി മരവിപ്പിക്കലിന് ഈ ഉത്തരവ് സഹായകമാകും.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുകൂലമായി പാപ്പര്‍ ഉത്തരവ് ലഭിക്കണമെന്ന് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനം ടിഎല്‍പി എല്‍എല്‍പിയും ബാരിസ്റ്റര്‍ മാര്‍സിയ ഷെകെര്‍ഡിമിയനും ആവശ്യപ്പെട്ടിരുന്നു. മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

അതേസമയം, മല്യയ്‌ക്കെതിരായ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫിലിപ് മാര്‍ഷല്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ കോടതികളില്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണിത്.

Next Post

ഓസ്‌ട്രേലിയ പൗരത്വം റദ്ദാക്കി; ഐഎസ് ബന്ധം ഉപേക്ഷിച്ച യുവതിയെയും മക്കളെയും സ്വീകരിക്കാനൊരുങ്ങി ന്യൂസിലന്റ്

Tue Jul 27 , 2021
വെല്ലിംഗ്ടണ്‍: ഐഎസ് ബന്ധം ഉപേക്ഷിച്ച യുവതിയെയും അവരുടെ മക്കളെയും സ്വീകരിക്കാന്‍ തയ്യാറായി ന്യൂസിലന്റ്. ഇരട്ട പൗരത്വമുണ്ടായിരുന്ന യുവതിയുടെ പൗരത്വം ഓസ്‌ട്രേലിയ റദ്ദാക്കിയതിന് പിന്നാലെയാണ് സ്വീകരിക്കാന്‍ തയ്യാറായി ന്യൂസിലന്റ് മുന്നോട്ടുവന്നത്.ന്യൂസിലന്റില്‍ ജനിച്ച സുഹൈറ ആഡേന്‍ എന്ന 26കാരിയായ യുവതി ആറാം വയസില്‍ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് അവിടെ നിന്നും 2014ലാണ് ഐ.എസില്‍ ചേരാനായി സുഹൈറ സിറിയയിലേക്ക് പോകുന്നത്. സിറിയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സുഹൈറയും കുട്ടികളും തുര്‍ക്കിയില്‍ […]

Breaking News

error: Content is protected !!