യുകെ: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ അല്ലെങ്കില്‍ യു.എസില്‍ അംഗീകാരമുള്ള വാക്‌സിനുകളോ ലഭിച്ച ആളുകള്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ ഒഴിവാക്കിയേക്കും

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ശേഷം യു.എസില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങളില്‍ നിന്നും യു.കെ.യില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഇപ്പോഴും റെഡ് ലിസ്റ്റില്‍ തന്നെ തുടരുകയാണ്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര യാത്ര നിരോധിക്കപ്പെട്ട നിലയിലാണ്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വേരിയന്റ് യുകെയില്‍ ശക്തമായ വേരിയന്റായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം യുകെയില്‍ അവരുടെ കോവിഡ് 19 വാക്‌സിന്‍ ലഭിച്ച ആളുകള്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഓഗസ്റ്റ് 2 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണി മുതല്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ അല്ലെങ്കില്‍ യു.എസില്‍ അംഗീകാരമുള്ള വാക്‌സിനുകളോ ഉപയോഗിച്ച്‌ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാന്‍ കഴിയും.

Next Post

നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ പ്രവാസി ജീവനോടെ കുടുംബത്തിലേക്ക്

Thu Jul 29 , 2021
മുംബെ: നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ ഒരു മലയാളി പ്രവാസിയെ ദിവസങ്ങള്‍ക്ക് മുമ്ബ് കുടുംബത്തിന് തിരിച്ചു കിട്ടി. 1976 ല്‍ മുംബയില്‍ ഉണ്ടായ വലിയ വിമാന ദുരന്തത്തില്‍ മരിച്ചെന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാജിദ് തങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമാവുന്നത്. ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങവേ അഗ്നിക്കിരയാവുകയും അതിലുണ്ടായിരുന്ന 89 യാത്രക്കാരും ആറ് ജീവനക്കാരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായ വിമാനത്തിലെ […]

Breaking News

error: Content is protected !!