യു.കെ: കോവിഡ് വാക്‌സിനേഷൻ – യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ വമ്പന്‍ വാഗ്ദാനങ്ങൾ

ലണ്ടൻ: കോവിഡ് വാക്‌സിനേഷനില്‍ പങ്കാളികളാകാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി വമ്ബന്‍ വാഗ്ദാനങ്ങളുമായി യു.കെ. സര്‍ക്കാര്‍. പിസയ്ക്ക് വിലക്കിഴിവ്, ഷോപ്പിംഗ് വൗച്ചറുകള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മുന്നോട്ടു വെച്ചിട്ടുളളത്.

വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുമെന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഊബര്‍, ബോള്‍ട്ട്, ഡെലിവെറൂ, പിസ എന്നീ കമ്ബനികളാണ് യു.കെ. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നത്.

യു.കെ.യില്‍ ഇതുവരെ 4.6 കോടി ആളുകള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ആകെ ജനസംഖ്യയുടെ (പ്രായപൂര്‍ത്തിയായവര്‍) 88.5 ശതമാനം വരുമിത്. 3.8 കോടിപ്പേര്‍ രണ്ട് ഡോസ് വാക്സിനുമെടുത്തു.

Next Post

യു.എ.ഇ: നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു

Sun Aug 1 , 2021
യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. ഐ.സി.യു, പോസ്റ്റ് പാര്‍ട്ടേം, എന്‍.ഐ.സി.യു, മെഡിക്കല്‍ സര്‍ജിക്കല്‍, തീയറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വനിതകള്‍ക്ക് മുന്‍ഗണന. പ്രമുഖ ആശുപത്രികളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്ബളം ഏകദേശം 1.3 – 1.5 ലക്ഷം രൂപ. അപേക്ഷ www.norkaroots.org യില്‍ ആഗസ്റ്റ് 8 നകം […]

Breaking News

error: Content is protected !!