യു.എ.ഇ: വാഹനാപകടം – ആലപ്പുഴ സ്വദേശിക്ക് 6 ലക്ഷം ദിര്‍ഹം (1.2 കോടി രൂപ) നഷ്​ടപരിഹാരം വിധിച്ച്‌ ദുബായ് കോടതി

ദുബായ് : വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ്​ മുഹമ്മദ്​ കുഞ്ഞിന്​ (41) 6 ലക്ഷം ദിര്‍ഹം (1.2 കോടി രൂപ) നഷ്​ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ ദുബായ് കോടതി .

2020 ജനുവരി 12ന് അല്‍ഐന്‍ അബൂദബി റോഡിലാണ്​ അപകടം നടന്നത് . റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിര്‍വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന്​ കോടതിക്ക്​ ബോധ്യപ്പെടുകയും ട്രാഫിക്ക്​ ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു.

ഇതേ തുടര്‍ന്ന് അപകടത്തില്‍ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ റിജാസന്റെ സഹോദരിഭര്‍ത്താവ്​ ഇബ്രാഹിം കിഫയും സഹോദരന്‍ റിജാം മുഹമ്മദ്കുഞ്ഞും സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബായ് കോടതിയില്‍ സിവില്‍ കേസ്​ നല്‍കി.ശേഷം വാദങ്ങള്‍ തുടര്‍ന്ന കോടതി ഒരു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്​ റിജാസിന്​ നഷ്​ടപരിഹാരം വിധിച്ചത് .

Next Post

സൗദി: ചുവപ്പ് പട്ടികയിൽ പെടുത്തിയ രാജ്യങ്ങൾ സന്ദർശിച്ച വിവരം മറച്ച്‌ വെച്ച്‌ സൗദിയിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് അഞ്ച് ലക്ഷം റിയാർ പിഴ ചുമത്തും

Mon Aug 2 , 2021
റിയാദ്: ഇന്ത്യയടക്കം സൗദി ചുവപ്പ് പട്ടികയില് പെടുത്തിയ രാജ്യങ്ങള് സന്ദര്ശിച്ച വിവരം മറച്ച്‌ വെച്ച്‌ സൗദിയില് പ്രവേശിക്കുന്ന യാത്രക്കാര്ക്ക് അഞ്ച് ലക്ഷം റിയാല് (ഏതാണ്ട് 99 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് സൗദി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇക്കാര്യം മറച്ചുവെക്കുന്ന യാത്രക്കാരും വിമാന കമ്ബനികളും കനത്ത പിഴ നല്കേണ്ടി വരും. ഇന്ത്യയും പാക്കിസ്ഥാനുമടക്കം എട്ട് രാജ്യങ്ങളാണ് ചുവപ്പ് പട്ടികയില് ഉള്ളത്. ഇതിനുപുറമേ യുഎഇ അടക്കം ഏഴ് രാജ്യങ്ങളിലേക്ക യാത്ര ചെയ്യുന്നതിനും […]

Breaking News

error: Content is protected !!