സൗദി: ചുവപ്പ് പട്ടികയിൽ പെടുത്തിയ രാജ്യങ്ങൾ സന്ദർശിച്ച വിവരം മറച്ച്‌ വെച്ച്‌ സൗദിയിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് അഞ്ച് ലക്ഷം റിയാർ പിഴ ചുമത്തും

റിയാദ്: ഇന്ത്യയടക്കം സൗദി ചുവപ്പ് പട്ടികയില് പെടുത്തിയ രാജ്യങ്ങള് സന്ദര്ശിച്ച വിവരം മറച്ച്‌ വെച്ച്‌ സൗദിയില് പ്രവേശിക്കുന്ന യാത്രക്കാര്ക്ക് അഞ്ച് ലക്ഷം റിയാല് (ഏതാണ്ട് 99 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് സൗദി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇക്കാര്യം മറച്ചുവെക്കുന്ന യാത്രക്കാരും വിമാന കമ്ബനികളും കനത്ത പിഴ നല്കേണ്ടി വരും.

ഇന്ത്യയും പാക്കിസ്ഥാനുമടക്കം എട്ട് രാജ്യങ്ങളാണ് ചുവപ്പ് പട്ടികയില് ഉള്ളത്. ഇതിനുപുറമേ യുഎഇ അടക്കം ഏഴ് രാജ്യങ്ങളിലേക്ക യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. വൈറസ് വകഭേദം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങള് സന്ദര്ശിക്കാനും വിലക്കുണ്ട്. ഈ 15 രാജ്യങ്ങള്ിലെവിടെയെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്ശനം നടത്തിയവര്ക്ക് പ്രവേശനം ഇല്ല.

ഇന്ത്യയുള്പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള് സന്ദര്ശിക്കുന്ന പൗരന്മാര്ക്ക് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മൂന്ന് വര്ഷത്തെ യാത്രാവിലക്കും കനത്ത പിഴയും പ്രഖ്യാപിച്ചിരുന്നു. പുതിയ നിര്നിര്ദേശം എല്ലാ യാത്രക്കാര്ക്കും ബാധകമാണെന്നും അധികൃതര് വ്യക്തമാക്കി.

Next Post

ഒമാൻ: ചൂതാട്ടം - 14 പ്രവാസികള്‍ അറസ്റ്റില്‍

Mon Aug 2 , 2021
മസ്‌കത്: ഒമാനില്‍ ചൂതാട്ടത്തിന് 14 പ്രവാസികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് അല്‍ ബാത്തിനയിലാണ് സംഭവം. ബര്‍ക വിലായത്തില്‍ നിന്ന് 14 പ്രവാസികളെ സൗത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തുവെന്ന് റായല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

You May Like

Breaking News

error: Content is protected !!