ഒമാൻ: ചൂതാട്ടം – 14 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്: ഒമാനില്‍ ചൂതാട്ടത്തിന് 14 പ്രവാസികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് അല്‍ ബാത്തിനയിലാണ് സംഭവം. ബര്‍ക വിലായത്തില്‍ നിന്ന് 14 പ്രവാസികളെ സൗത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തുവെന്ന് റായല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Next Post

ഒമാൻ: വിദേശി റിക്രൂട്ട്മെന്‍റ്​ ​ ഫീസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം

Mon Aug 2 , 2021
സലാല: ജൂണ്‍ 29 മുതല്‍ ജൂലൈ ഏഴുവരെ സെനോവാക് വാക്​സി‍െന്‍റ ആദ്യ ഡോസ് ലഭിച്ചവര്‍ക്കായി രണ്ടാമത്തെ ഡോസ് നല്‍കിത്തുടങ്ങിയതായി ദോഫാര്‍ ഗവര്‍ണറേറ്റ് ഹെല്‍ത്ത് സര്‍വിസസ് ഡയറക്‌ടറേറ്റ് ജനറല്‍ അറിയിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് കോംപ്ലക്‌സില്‍ ഉച്ചക്ക്​ രണ്ടു​ മുതല്‍ ഏഴു​ വരെയാണ്​ വാക്​സിനേഷന്‍ നടക്കുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നയച്ച തീയതിയും സമയവും സൂചിപ്പിച്ചുള്ള സന്ദേശം അനുസരിച്ച്‌​ എത്തണം. എല്ലാവരും ഒന്നാം ഡോസ്​ സര്‍ട്ടിഫിക്കറ്റി‍െന്‍റ അച്ചടിച്ച പകര്‍പ്പ് കൈയില്‍ കരുതണം. […]

Breaking News

error: Content is protected !!