യു.കെ: വേൾഡ് മലയാളി കൌൺസിൽ യുകെ ഒരുക്കുന്ന ‘ഫിനാൻഷ്യൽ ഫ്രീഡം’ സെമിനാർ ഓഗസ്റ്റ് 6ന്

ലണ്ടന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’സെമിനാര്‍ 2021 ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്ഫോമില്‍. യുകെയിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവധി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ സെമിനാര്‍ നയിക്കുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ല്യുഎംസി ഭാരവാഹികള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ വെസ്റ്റ് മിഡ്ലാന്‍ഡ് റീജിയനും, സ്പോര്‍ട്സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവില്‍ വന്നു. ജൂലൈ മാസം നടന്ന ‘ഹെല്‍ത്ത്‌ അന്റ് വെല്‍ബെയിങ് ‘ സെമിനാര്‍ നിരവതി മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ചു നടത്തുകയുണ്ടായി.

ഈ പ്രോഗ്രാം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് കോര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ നന്ദി പറഞ്ഞു.

ഗ്ലോബല്‍ പ്രസിഡന്റ്‌ ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ്‌ ജോളി എം പടയാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഈ പ്രോഗ്രാം യൂട്യൂബില്‍ അപ്‌ലോഡ് ചയ്തതു നിങ്ങള്‍ക്ക് കാണാവുന്നതാണ്. https://youtube.be/rJyjAN7YG7c

കൂടുതല്‍ വിവരംങ്ങള്‍ക്ക് http://www.wmcuk.org ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയര്‍മാന്‍ ഡോ.ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755.

പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി 07411615189.

ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.

‘ഫിനാന്‍ഷ്യല്‍ ഫ്രീഡം ‘ സെമിനാറില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us/j/84115711426?pwd=aHRITEtjUnFzYUdZbDBnY2pDeEdsdz09
6/8/2021 6 pm UK time
10.30 pm Indian time.

Next Post

യു.എസ്.എ: വീഡിയോ കോൾ ആപ്പ് സൂമിന് 632 കോടിയോളം രൂപ പിഴ: നിർദ്ദേശവുമായി കോടതി

Mon Aug 2 , 2021
വാഷിംഗ്ടണ്‍: വീഡിയോ കോള്‍ ആപ്പ് സൂമിന് തിരിച്ചടി. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളില്‍ ലംഘനം ഉണ്ടായി എന്ന് കാണിച്ച്‌ വീഡിയോ കോള്‍ ആപ്പായ സൂമിന് എതിരെ നല്‍കിയ കേസിലാണ് തിരിച്ചടി ഉണ്ടായത്. 85 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 632 കോടി രൂപയാണ് സൂം പിഴയിനത്തില്‍ കെട്ടേണ്ടതെന്നാണ് കോടതി നിര്‍ദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡിന്‍ മുതലായ കമ്ബനികള്‍ക്ക് ചോര്‍ത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ […]

Breaking News

error: Content is protected !!