യു.എസ്.എ: വീഡിയോ കോൾ ആപ്പ് സൂമിന് 632 കോടിയോളം രൂപ പിഴ: നിർദ്ദേശവുമായി കോടതി

വാഷിംഗ്ടണ്‍: വീഡിയോ കോള്‍ ആപ്പ് സൂമിന് തിരിച്ചടി. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളില്‍ ലംഘനം ഉണ്ടായി എന്ന് കാണിച്ച്‌ വീഡിയോ കോള്‍ ആപ്പായ സൂമിന് എതിരെ നല്‍കിയ കേസിലാണ് തിരിച്ചടി ഉണ്ടായത്. 85 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 632 കോടി രൂപയാണ് സൂം പിഴയിനത്തില്‍ കെട്ടേണ്ടതെന്നാണ് കോടതി നിര്‍ദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡിന്‍ മുതലായ കമ്ബനികള്‍ക്ക് ചോര്‍ത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കര്‍മാര്‍ക്ക് സൂം മീറ്റിങ്ങുകളില്‍ തടസ്സം സൃഷ്ടിക്കാന്‍ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതികള്‍.

സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുമെന്നും ഒത്തുതീര്‍പ്പ് ഉടമ്ബടിയില്‍ സൂം വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയല്‍ ചെയ്ത പ്രാരംഭ ഒത്തുതീര്‍പ്പ് ഉടമ്ബടിയ്ക്ക് കാലിഫോര്‍ണിയയിലെ സാന്‍ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്‌ട് ജഡ്ജായ ലൂസി കോഹ്‌യുടെ അംഗീകാരം ലഭിക്കണം. നിര്‍ദ്ദിഷ്ട ശ്രേണിയില്‍പ്പെട്ട സൂം ആപ്പിന്റെ സബ്സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ പ്രധാന സബ്സ്‌ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കില്‍ 25 ഡോളര്‍, ഏതാണോ ഉയര്‍ന്ന തുക എന്നാല്‍ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവര്‍ക്ക് 15 ഡോളര്‍ വരെയുമാണ് റീഫണ്ട് ഇനത്തില്‍ ലഭിക്കുക.

മറ്റ് നിബന്ധനകളായി, സൂം ഉപയോക്താക്കള്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന മറ്റ് ആരങ്കിലുമോ പ്രസ്തുത മീറ്റിങ്ങില്‍ ഏതെങ്കിലും തേഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഇത് സംബന്ധിച്ച്‌ സൂം മുന്നറിയിപ്പ് നല്‍കേണ്ടതാണ്.

കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച്‌ പ്രത്യേക പരിശീലനവും നല്‍കുമെന്നും സൂം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒത്ത് തീര്‍പ്പ് സംബന്ധിച്ച നടപടികളില്‍ തെറ്റ് സംഭവിച്ചു എന്നത് സാന്‍ ഹവ്സേ ആസ്ഥാനമായ കമ്ബനി നിഷേധിച്ചു.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്ബനി ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നും ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രാധാനമെന്നും സൂം അറിയിച്ചു.

Next Post

ശ്രീലങ്ക: കിണര്‍ കുഴിച്ചപ്പോള്‍ കണ്ടെത്തിയത് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം

Mon Aug 2 , 2021
ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയില്‍ കണ്ടെത്തി. രത്‌നങ്ങള്‍ക്ക് പ്രസിദ്ധമായ രത്‌നപുര എന്ന പ്രദേശത്ത് നിന്നാണ് ഇന്ദ്രനീല ശേഖരം കണ്ടെത്തിയത്. കിണര്‍ കുഴിക്കുന്നതിനിടെയാണ് രത്‌നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള വലിയ കല്ല് കണ്ട് സംശയം തോന്നിയതോടെ ജോലിക്കാര്‍ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. 510 കിലോയോളം ഭാരമുള്ള കല്ലാണിത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 646 കോടി വിലമതിക്കുന്ന ശേഖരമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സെറന്റിപിറ്റി സഫയര്‍ എന്നാണ് ഈ […]

Breaking News

error: Content is protected !!