ശ്രീലങ്ക: കിണര്‍ കുഴിച്ചപ്പോള്‍ കണ്ടെത്തിയത് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം

ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയില്‍ കണ്ടെത്തി. രത്‌നങ്ങള്‍ക്ക് പ്രസിദ്ധമായ രത്‌നപുര എന്ന പ്രദേശത്ത് നിന്നാണ് ഇന്ദ്രനീല ശേഖരം കണ്ടെത്തിയത്. കിണര്‍ കുഴിക്കുന്നതിനിടെയാണ് രത്‌നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള വലിയ കല്ല് കണ്ട് സംശയം തോന്നിയതോടെ ജോലിക്കാര്‍ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. 510 കിലോയോളം ഭാരമുള്ള കല്ലാണിത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 646 കോടി വിലമതിക്കുന്ന ശേഖരമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സെറന്റിപിറ്റി സഫയര്‍ എന്നാണ് ഈ ഇന്ദ്രനീല ശേഖരത്തിന് പേര് നല്‍കിയിരിക്കുന്നത്.

മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നു ഈ ശേഖരം. ഇത് വൃത്തിയാക്കിയ ശേഷമാണ് കല്ല് പരിശോധനയ്‌ക്കായി സമര്‍പ്പിച്ചത്. വൃത്തിയാക്കുന്നതിനിടെ കല്ലിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിട്ടുമുണ്ട്. ഏകദേശം 400 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ടതാകാം ഈ ശേഖരമെന്ന് ജെമോളജിസ്റ്റ് ഡോ.ഗമിനി സോയ്‌സ പറഞ്ഞു. ഇതിന് മുന്‍പും രത്‌നഗിരിയില്‍ നിന്ന് അമൂല്യരത്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ രത്‌ന തലസ്ഥാനമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. രത്‌ന വ്യാപാരത്തില്‍ നിന്ന് മാത്രം ശ്രീലങ്ക വലിയ വരുമാനമാണ് സ്വന്തമാക്കുന്നത്.

Next Post

യു.എസ്.എ: മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തില്‍ കിരീടം സ്വന്തമാക്കി കോഴിക്കോട് സ്വദേശി

Mon Aug 2 , 2021
ന്യൂയോര്‍ക്: അമേരിക്കയില്‍ സംഘടിപ്പിച്ച മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തില്‍ കിരീടം സ്വന്തമാക്കി കോഴിക്കോട് നാദാപുരം സ്വദേശിയായ പെണ്‍കുട്ടി. മിസ് ഇന്‍ഡ്യ വേള്‍ഡ് വൈഡ് എന്ന ഗ്ലോബല്‍ സംഘടന അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ സംഘടിപ്പിച്ച ഇന്‍ഡ്യ ഫെസ്റ്റിവല്‍ മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തിലാണ് മലയാളി പെണ്‍കുട്ടി കിരീടം ചൂടിയത്. മിഷിഗണില്‍ താമസിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ് ആ വിജയി. ന്യൂയോര്‍ക് ആസ്ഥാനമായ സംഘടന 30 വര്‍ഷമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ […]

Breaking News

error: Content is protected !!